കോട്ടയം: പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയതിനെ ന്യായീകരിച്ച്‌ ധീരജ് വധക്കേസ് പ്രതി നിഖില്‍ പൈലി. വാടിക്കല്‍ രാമകൃഷ്ണൻ വധക്കേസിലെ ഒന്നാം പ്രതിയായ പിണറായി വിജയന് ജെയ്ക് സി തോമസിന് വേണ്ടി തെരഞ്ഞെടുപ്പ് കണ്‍വെൻഷന് വരാമെങ്കില്‍ തനിക്കും പങ്കെടുക്കാമെന്ന് നിഖില്‍ പൈലി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

കൊലക്കേസ് പ്രതികള്‍ക്ക് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാൻ പാടില്ലെങ്കില്‍ പിണറായി വിജയനെയും എം.എം മണിയെയും പി. ജയരാജനെയും വീട്ടിലിരുത്തണം. അതിന് ശേഷം കോണ്‍ഗ്രസിനെ ഉപദേശിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. വാടിക്കല്‍ രാമകൃഷ്ണൻ വധക്കേസിന്റെ പ്രതിപ്പട്ടിയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സഖാക്കളുടെ അറിവിലേക്ക് വാടിക്കൽ രാമകൃഷ്ണൻ കൊലപാതക കേസിലെ ഒന്നാംപ്രതി പിണറായി വിജയൻ ജയ്ക്ക് സീ തോമസിന് വേണ്ടി…

Posted by Nikhil Paily on Thursday, 31 August 2023
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക