സോഷ്യല്‍ മീഡിയ ഇന്ന് നമ്മുടെയെല്ലാം ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ സാധിക്കാത്ത ഒന്നായി മാറിയിരിക്കുന്നു. ദൈനംദിന ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നവരുണ്ട്. വൈറലാകാന്‍ വേണ്ടി ചിലര്‍ കാട്ടിക്കൂട്ടുന്നത് വന്‍ മണ്ടത്തരങ്ങളായിരിക്കും. സ്‌നേഹപ്രകടനമെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കപ്പെട്ട ഒരു വീഡിയോ ആണിപ്പോള്‍ സംസാര വിഷയമാകുന്നത്.

യൂട്യൂബ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായ വീഡിയോയില്‍ ഒരു യുവാവിനെയും യുവതിയെയും കാണാം. ഇവര്‍ ഭാര്യാഭര്‍ത്താക്കന്മാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ എസ്‌യുവി നിര്‍മാതാക്കളായ ജീപ്പിന്റെ എസ്‌യുവിയിലാണ് ഇരുവരും സഞ്ചരിക്കുന്നതെന്നാണ് തോന്നുന്നത്. യുവാവ് കാര്‍ ഓടിക്കുമ്ബോള്‍ യുവതി മടിയില്‍ തലവെച്ച്‌ കിടക്കുകയാണ്. ‘പെണ്‍കുട്ടികള്‍ക്ക് മാത്രമേ ഈ ഫീല്‍ മനസ്സിലാക്കാന്‍ കഴിയൂ’ എന്ന തലക്കെട്ടിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുവാവ് ഒരു കൈ മാത്രം ഉപയോഗിച്ചാണ് കാര്‍ ഓടിക്കുന്നത്. ഒറ്റ കൈകൊണ്ട് സ്റ്റിയറിംഗ് നിയന്ത്രിക്കുന്നതിനിടെ വീഡിയോയുടെ അവസാനം അയാള്‍ റോഡില്‍ നിന്ന് കണ്ണെടുത്ത് യുവതിയെ ചുംബിക്കുന്നതും കാണാം.വൈറലായ വീഡിയോക്ക് കീഴില്‍ ഇരുവരെയും വിമര്‍ശിച്ച്‌ നിരവധി പേരാണ് രംഗത്തെത്തിയത്. കിടപ്പുമുറിയില്‍ ചെയ്യേണ്ട കാര്യങ്ങള്‍ കാറിലിരുന്ന് ചെയ്യുകയാണെന്ന് ചിലര്‍ വിമര്‍ശിക്കുന്നു. ഇത് സ്‌നേഹപ്രകടനമല്ലെന്നും മണ്ടന്‍ പ്രവര്‍ത്തിയാണെന്നാണ് ചിലര്‍ കമന്റിടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക