ഹിന്ദു പുരാണങ്ങളില്‍ മൂര്‍ഖൻ പാമ്ബുകള്‍ക്ക് ദൈവത്തിന് തുല്യമായ സ്ഥാനമാണുള്ളത് പ്രത്യേകിച്ചും കരിനാഗത്തിന്. മഹാദേവന്റെ കഴുത്തില്‍ അണിയുന്നതും മൂര്‍ഖൻ പാമ്ബിനെയാണ്. അതുകൊണ്ടുതന്നെ മഹാദേവനെ ആരാധിക്കുന്നവര്‍ പാമ്ബിനേയും ആരാധിക്കാറുണ്ട്. നമ്മുടെ പുരാണങ്ങളില്‍ പരാമര്‍ശിച്ചിരിക്കുന്ന ഒരു പ്രത്യേക രത്നമാണ് നാഗമാണിക്യം അല്ലെങ്കില്‍ നാഗമണി എന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എങ്കിലും ഇങ്ങനൊരു വസ്തു ഉണ്ടോ? എന്ന കാര്യത്തില്‍ ഇപ്പോഴും വലിയ ഉറപ്പില്ല. എല്ലാം വെറും വിശ്വാസങ്ങള്‍ മാത്രമാണെന്നും പറയുന്നവരുണ്ട്.

ഇപ്പോഴിതാ നാഗമാണിക്യത്തിന് കാവലിരിക്കുന്ന ഒരു കരിനാഗത്തെയാണ് നിങ്ങള്‍ക്ക് ഈ വീഡിയോയില്‍ കാണാൻ സാധിക്കുന്നത്. നമ്മള്‍ കേട്ടിട്ടുമാത്രമുള്ള ഈ നാഗമാണിക്യത്തെ കുറിച്ചുള്ള ഈ വീഡിയോ എത്രത്തോളം വസ്തുതാപരമാണെന്ന് എന്നൊന്നും അറിയില്ല. എന്തായാലും വീഡിയോ കണ്ടവര്‍ ശരിക്കും ഞെട്ടിയിരിക്കുകയാണ്. വീഡിയോയില്‍ നിങ്ങള്‍ക്ക് കാണാൻ കഴിയും ഒരു കരിനാഗം നാഗമണിക്ക് കാവലിരിക്കുന്നത്. YouTube ല്‍ വൈറലാകുന്ന ഈ വീഡിയോ കുറച്ചു പഴയതാണെങ്കിലും വീണ്ടും തരംഗം സൃഷ്ടിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുരാണത്തില്‍ വിശിഷ്ടങ്ങളായ നാഗങ്ങളുടെ തലയില്‍ അണിയുന്ന ഒന്നാണ് ഈ നാഗമാണിക്യം എന്നാണ് പറയുന്നത്. പാതാളത്തിലെ നാഗലോകത്തിലെ ഒൻപതു തരം നാഗങ്ങളുടെ തലയില്‍ ഈ രത്നങ്ങള്‍ കാണപ്പെടുന്നതായും പറയപ്പെടുന്നു. ഈ ജാതി രത്നങ്ങള്‍ സൂക്ഷിക്കുന്ന നാഗങ്ങള്‍ക്കും രത്നങ്ങള്‍ക്കും ഒരേ നിറമാണെന്നും ആ രത്നങ്ങളില്‍ നിന്നും പുറപ്പെടുന്ന പ്രകാശത്തിന്റെ വെളിച്ചത്തില്‍ ഇരുട്ടിലും നാഗങ്ങള്‍ക്ക് സഞ്ചരിക്കാൻ കഴിയുമെന്നുമാണ് വിശ്വാസം.

ഈ രത്നം തലയിലണിയുന്ന നാഗങ്ങള്‍ അപകട ഘട്ടത്തില്‍ ഈ രത്നത്തെ വിഴുങ്ങുമെന്നും പറയപ്പെടുന്നു. മൂര്‍ഖന്റെ വിഷം കാലാന്തരത്തില്‍ ഉറഞ്ഞു കട്ടിയാകുന്നതാണ് ഈ നഗമാണിക്യമെന്നും മറ്റൊരു വിശ്വാസമുണ്ട്. നാഗങ്ങള്‍ വളരെ സൂക്ഷ്മതയോടെ കൊണ്ടു നടക്കുന്ന ഈ രത്നങ്ങള്‍ വളരെ വിരളമായിട്ടാണ് ഇവ താഴെവെക്കുന്നതെന്നും ആ സമയത്ത് അതിനെ എടുത്ത് മാറ്റിയാല്‍ രത്നം നഷ്ടപ്പെട്ട നാഗം തല തല്ലി ആത്മഹത്യ ചെയ്യുന്നതിലൂടെ രത്നം കൈക്കലാക്കാൻ ശ്രമിക്കുന്നവര്‍ക്ക് ഇതു സ്വന്തമാക്കാൻ സാധിക്കുമെന്നും പറയപ്പെടുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക