1986ൽ പ്രദർശനത്തിനെത്തിയ വിവാഹിതരെ ഇതിലെ ഇതിലെ എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു കൊണ്ട് മലയാളികളുടെ ഇട നെഞ്ചിലേക്ക് ചേക്കേറിയ താരമാണ് പാർവ്വതി. നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത് അഭിനയിച്ച ചിത്രങ്ങളിൽ ഒക്കെയും തൻറെതായ വ്യത്യസ്ത നിലനിർത്തുവാൻ എന്നും പാർവതി ശ്രദ്ധിച്ചിട്ടുണ്ട്. 1992 സെപ്റ്റംബർ 7ന് മലയാളത്തിലെ പ്രമുഖ നടൻ ജയറാമിനെ വിവാഹം ചെയ്തതോടെ ചലച്ചിത്രരംഗത്ത് നിന്ന് താരം ഒരു ഇടവേള എടുത്തിരിക്കുകയാണ്.

വളരെ നാളത്തെ ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയ നായികയായ പാർവ്വതി വീണ്ടും പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. കേരള ഗെയിംസിന്റെ ഭാഗമായി തിരുവനന്തപുരം കനകക്കുന്നിൽ സംഘടിപ്പിച്ച ഫാഷൻ ഷോയിൽ ആണ് താരം അതിഥിയായി എത്തിയത്. ഗോൾഡൻ സ്ട്രിപ്പ് ഡിസൈനിലുള്ള കൈത്തറി സാരിയിൽ റാമ്പിൽ ചുവടുവച്ച് താരം പ്രത്യക്ഷപ്പെട്ടപ്പോൾ ആളുകൾക്ക് നിറഞ്ഞ കൈയടിയോടെ അല്ലാതെ സ്വീകരിക്കാൻ സാധിച്ചില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഒളിമ്പിക് അസോസിയേഷൻ നടത്തുന്ന കേരള ഗെയിംസ് പ്രചരണാർത്ഥം തിരുവനന്തപുരത്തെ വിവേഴ്സ് വില്ലേജ് ആണ് ഫാഷൻ ഷോ ഒരുക്കിയത്. ഇപ്പോൾ തന്റെ ഭാര്യയുടെയും മകളുടെയും റാംപിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ജയറാം കുറിച്ചിരിക്കുന്ന വാക്കുകളാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. എൻറെ ജീവിതത്തിലെ സ്ത്രീകൾ രണ്ടുപേരും ഇങ്ങനെ തിളങ്ങുന്നത് കാണുന്നതിൽ എനിക്ക് അഭിമാനമുണ്ട് എന്നാണ് ജയറാം കുറിച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക