ചെന്നൈ: സൗന്ദര്യമത്സരത്തിൽ പങ്കെടുത്ത പോലീസുകാർക്കെതിരെ നടപടി. തമിഴ്‌നാട് നാഗപട്ടണത്തെ സ്‌പെഷ്യൽ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ഉൾപ്പെടെ അഞ്ച് പേരെ സ്ഥലം മാറ്റി ജില്ലാ പോലീസ് സൂപ്രണ്ട് ഉത്തരവിറക്കി. ഇക്കഴിഞ്ഞ ഞായറാഴ്ച സെമ്പനാർകോവിൽ ഒരു സ്വകാര്യ സംഘടന സൗന്ദര്യമത്സരം സംഘടിപ്പിച്ചിരുന്നു.

നടി യാഷിക ആനന്ദാണ് ഉദ്ഘാടനം ചെയ്തത്. സംഭവം അടുത്ത ദിവസം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. രേണുക, അശ്വിനി, നിത്യശീല, ശിവനേശൻ, സ്പെഷൽ അസിസ്റ്റന്റ് ഇൻസ്പെക്ടർ സുബ്രഹ്മണ്യൻ എന്നിവരെയാണ് സ്ഥലം മാറ്റിയത്. ഇവർ സെമ്പനാർകോവിൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക