തിരുവല്ലയില്‍ ഗര്‍ഭിണിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ച കേസില്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് അറസ്റ്റില്‍. പ്രാദേശിക ഡിവൈഎഫ്‌ഐ നേതാവ് ശ്യാംകുമാറാണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തതോടെ ഇയാള്‍ ഒളിവില്‍ പോയിരുന്നു.

ശ്യാം കുമാറിനെ ഇന്നലെ പുലര്‍ച്ചെയാണ് പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞദിവസം ജോലിക്കായി ഭര്‍ത്താവ് പുറത്തുപോയ സമയത്ത്, ശ്യാംകുമാര്‍ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചെന്നാണ് 19കാരിയുടെ പരാതി. പട്ടികജാതി പീഡന നിരോധന നിയമം ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക