അവിഭക്ത ഇന്ത്യയിൽ രൂപംകൊണ്ട ഒരു നൃത്തരൂപമാണ് മുജ്റ. സ്ത്രീകളാണ് പ്രധാനമായും മുജ്റ നൃത്തം അവതരിപ്പിക്കുന്നത്. സ്ത്രീകളിലേക്കു കൂടുതൽ ശ്രദ്ധയാകർഷിക്കും വിധമാണ് ഈ നൃത്തരൂപം അവതരിപ്പിക്കപ്പെടുന്നത് അതിനാൽ തന്നെ മുജ്റ നൃത്തത്തിൽ സ്ത്രീ ശരീരത്തിനു വലിയ പ്രാധാന്യമുണ്ട്. കഥക് നൃത്തരൂപത്തിന്റെയും ഠുമ്രി, ഗസൽ എന്നീ ഗാനവിഭാഗങ്ങളുടെയും അംശങ്ങൾ മുജ്റയിൽ അടങ്ങിയിരിക്കുന്നു. ഹവേലി, മെഹ്ഫിൽ എന്നിങ്ങനെയുള്ള സ്ഥലങ്ങളിലായിരുന്നു മുജ്റ നൃത്തം അവതരിപ്പിച്ചിരുന്നത്.

മുഗൾ സാമ്രാജ്യകാലത്താണ് മുജ്റ നൃത്തത്തിന്റെ ഉത്ഭവമെന്നു കരുതുന്നു. മുഗൾ ഭരണാധികളുടെയും നവാബുമാരുടേയും സമ്പന്നരുടെയും കൊട്ടാരങ്ങളിൽ താമസിച്ചിരുന്ന ദാസിമാരാണ് മുജ്ര നൃത്തം അവതരിപ്പിച്ചിരുന്നത്. മുഗൾ ഭരണാധികാരികളായിരുന്ന അക്ബർ മുതൽ ബഹദൂർ ഷാ സഫറിന്റെ കാലത്തെ കവിതകൾ മുജ്റ നൃത്തത്തിലൂടെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. മുഗൾ ഭരണകാലത്ത് ജയ്പൂർ പോലുള്ള പ്രദേശങ്ങളിൽ പരമ്പരാഗതമായാണ് മുജ്ര നൃത്തം അവതരിപ്പിച്ചിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുജ്റ നർത്തകിമാരിൽ നിന്ന് അടുത്ത തലമുറയിലേക്ക് നൃത്തം കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടിരുന്നു. മുഗൾ ഭരണം പ്രബലമായിരുന്ന ഇന്ത്യ, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ ഇപ്പോഴും മുജ്റ നൃത്തം പ്രചാരത്തിലുണ്ട്. പണ്ടുകാലത്ത് കൊട്ടാരങ്ങളിലും മറ്റും അവതരിപ്പിച്ചിരുന്ന ഈ നൃത്തരൂപം ഇന്ന് പാക്കിസ്ഥാനിലെ പാർട്ടികളിലും വിവാഹച്ചടങ്ങുകളിലും യുവാക്കളുടെ ആഘോഷങ്ങളിലുമെല്ലാം അവതരിപ്പിക്കപ്പെടുന്നുണ്ട്.

2005-ൽ മഹാരാഷ്ട്ര സംസ്ഥാനത്തുടനീളം ഡാൻസ് ബാറുകൾ അടച്ചുപൂട്ടിയപ്പോൾ , മുജ്‌റയുടെ നഗരത്തിലെ ഏറ്റവും പഴയ കേന്ദ്രമായ മുംബൈയിലെ ഗ്രാന്റ് റോഡ് ഏരിയയിലെ കെന്നഡി ബ്രിഡ്ജിനടുത്തുള്ള ‘കോൺഗ്രസ് ഹൗസിലേക്ക്’ പല മുൻ ബാർ ഗേൾസും മാറി , അവിടെ മുജ്‌റ അവതരിപ്പിക്കാൻ തുടങ്ങി. ഇന്ത്യയിലെ ആഗ്രയിലും പാക്കിസ്ഥാനിലെ ലാഹോറിലും കറാച്ചിയിലും മുജ്‌റയിൽ പരിശീലനം നേടിയവരായിരുന്നു ഈ നർത്തകിമാർ .

പാകിസ്താനിലെ ലാഹോറിലുള്ള പ്രശസ്തമായ ഹീര മൺഡി പ്രദേശത്താണ് ഏറ്റവും പഴക്കം ചെന്ന മുജ്റ നൃത്തവേദിയുള്ളത്. പാക്കിസ്ഥാനിലെ പ്രശസ്തമായ ഇംഗീഷ് ഡെയ്ലി ആയ “ഡോൺ” പത്രം ലാഹോറിലെ ഹീരാ മാണ്ഡി പ്രദേശത്തെ വിശേഷിപ്പിക്കുന്നത് പാകിസ്ഥാനിലെ ഏറ്റവും പഴക്കം ചെന്ന റെഡ് ലൈറ്റ് ഡിസ്ട്രിക്റ്റ് എന്നാണ്. നൂറ്റാണ്ടുകളായി, പരമ്പരാഗത ഇറോട്ടിക് നർത്തകികളുടെയും സംഗീതജ്ഞരുടെയും അഭിസാരികമാരുടെയും കേന്ദ്രമായിരുന്നു ഇവിടം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക