എറണാകുളം കേന്ദ്രീകരിച്ച്‌ വന്‍ തോതില്‍ രാസലഹരി വില്പന നടത്തിവന്ന സംഘത്തിലെ രണ്ടു പേര്‍ എക്‌സൈസിന്‍റെ പിടിയിലായി. ഇടുക്കി ഉപ്പുകണ്ടം പൂയപ്പള്ളി അരവിന്ദ്(32), കാക്കനാട് സ്വദേശിനി അഞ്ചാംകുന്നത്ത് അഷ്‌ലി (24) എന്നിവരാണ് എറണാകുളം എക്‌സൈസ് ഇന്‍റലിജന്‍സിന്‍റെയും സിറ്റി എക്‌സൈസ് റേഞ്ചിന്‍റെയും സംയുക്ത നീക്കത്തില്‍ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും 18.55 ഗ്രാം ക്രിസ്റ്റല്‍ രൂപത്തിലുള്ള എംഡിഎംഎയും, 15 എക്സ്റ്റസി പില്‍സും എക്‌സൈസ് പിടിച്ചെടുത്തു.

ഒരിടവേളയ്ക്കു ശേഷമാണ് അതീവ വിനാശകാരിയ എക്റ്റസി പില്‍സ് ഇത്രയും അധികം പിടിച്ചെടുക്കുന്നത്. എറണാകുളം ടൗണില്‍ വ്യത്യസ്ത ഇടങ്ങളില്‍ ഓണ്‍ലൈനായി മൂറിയെടുത്ത് മയക്കുമരുന്ന് വില്പന നടത്തി വരികയായിരുന്നു ഇവര്‍. ബംഗളൂരുവില്‍ നിന്നാണ് ഇരുവരും മയക്കുമരുന്ന് എത്തിച്ചിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇരുവരുടേയും നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്ന ഉദ്യോഗസ്ഥര്‍ ഇവരുടെ താമസസ്ഥലത്തു നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക