കാസര്‍ഗോഡ് പ്രവാസി യുവാവിന്റെ ഭാര്യ ഒളിച്ചോടിപ്പോയ സംഭവത്തില്‍ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. കാഞ്ഞങ്ങാട് സ്വദേശി സഫാന എന്ന വീട്ടമ്മയാണ് ശ്രീഹരി എന്ന യുവാവുമായി ഒളിച്ചോടിപ്പോയത്. ഈ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. മൂന്നു വയസ്സുള്ള മകനെയും, ബിസിനസുകാരനായ ഭര്‍ത്താവിനെയും ഉപേക്ഷിച്ചായിരുന്നു ഒളിച്ചോട്ടം. 25 ലക്ഷം രൂപ ഡെപ്പോസിറ്റ് വരുന്ന എടിഎം കാര്‍ഡുമായായിരുന്നു ഒളിച്ചോട്ടം.

ഒളിച്ചോട്ടം കാണാത്തവർ കണ്ടോളൂ…. ഒളിച്ചോടുന്നത് കണ്ടില്ല എന്ന് പറയരുത്…. കാസർകോട് കഴിഞ്ഞദിവസം നടന്നത്…. ഇപ്പോൾ എന്തായി എന്തോ…. 😄😄😄

Posted by Sabeel K Muriyanal on Sunday, 2 July 2023

ഇതിന്‌ ശേഷം സഫാന സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ ഭര്‍ത്താവിന്റെ വീട്ടുകാരെ വളരെ മോശപ്പെട്ട രൂപത്തില്‍ ചിത്രീകരിക്കുന്ന തരത്തിലുള്ള വീഡിയോകളും പോസ്റ്റുകളും അപ്‌ലോഡ് ചെയ്യുകയുണ്ടായി. ഇപ്പോള്‍ ഈ വിഷയത്തില്‍ വലിയ വെളിപ്പെടുത്തലുകളാണ് പുറത്തു വന്നിരിക്കുന്നത്. ഭര്‍ത്താവ് ദില്‍ഷാദിന്റെ സഹോദരൻ യൂനൂസുമായുള്ള അഭിമുഖവും വീട്ടിലെ, സാഹചര്യങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുറത്ത് അറിയിക്കുന്ന തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ അപ്‌ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സഫാന ഉമ്മയെ കൊല്ലാനടക്കം പദ്ധതിയിട്ടു. നടുക്കുന്ന ശബ്ദ സന്ദേശം പുറത്ത് Adv Nizam Falah #safanaolichottam…

Posted by Public kerala on Thursday, 20 July 2023

സഹോദരന്റെ വാക്കുകള്‍ പ്രകാരം ശ്രീഹരിയുമായി സഫാനക്ക് വിവാഹത്തിന് മുമ്ബ് തന്നെ ബന്ധം ഉണ്ടായിരുന്നു എന്നും അത് മറച്ചുകൊണ്ടുള്ള വിവാഹമായിരുന്നു നടന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സഹോദരന്റെ വാക്കുകള്‍ ഇങ്ങനെ… വിവാഹത്തിനു മുമ്ബ് ഞങ്ങള്‍ അറിഞ്ഞിരുന്നില്ല എങ്കിലും വിവാഹത്തിനു ശേഷം ഒരിക്കല്‍ ഞങ്ങള്‍ ഇത് അറിയുകയും അന്ന് സഫാനക്ക് ഞങ്ങള്‍ ഇക്കാര്യത്തില്‍ താക്കീത്, നല്‍കുകയും മാപ്പ്കൊടുക്കുകയും ചെയ്തിരുന്നു.

Posted by Athul Vlogs on Monday, 17 July 2023

അതിനുശേഷം ഈ വിഷയത്തില്‍ ഞങ്ങള്‍ക്ക് കൂടുതല്‍ അറിവ് ഉണ്ടായിരുന്നില്ല. സഫാനയുടെ വീട്ടില്‍ താമസിക്കുന്നത് ഭര്‍ത്താവിന്റെ ഉമ്മ മാത്രമാണ് . പക്ഷെ സഫാനയുടെ ഭര്‍ത്താവിന്റെ ഉമ്മയോട് മൂന്ന് വയസ്സുള്ള മകൻ മുകളില്‍ ഒരു ‘ഇച്ച’ ഉണ്ട് എന്ന് പറഞ്ഞതില്‍ നിന്നാണ് ഇപ്പോഴുള്ള കാര്യങ്ങള്‍ അറിഞ്ഞത് എന്നും അദ്ദേഹം പറയുന്നു. വീടിന്റെ മുകളിലേക്കാണ് ശ്രീഹരി വരികയും പോകുകയും ചെയ്തിരുന്നത്. അയാളുടെ വസ്ത്രങ്ങളും മുകളിലേക്ക് വന്ന ശ്രീഹരിക്ക് താഴേക്ക് ഇറങ്ങി പോകാൻ തുണികൊണ്ട് കെട്ടി ഉണ്ടാക്കിയ ഒരു കയറു പോലത്തെ സാധനവും എല്ലാം റൂമില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.മുകളിലുള്ള സ്വിമ്മിംഗ് പൂളും മറ്റും അവര്‍ ഉപയോഗിച്ചിരുന്നു എന്നും ആ ഭാഗങ്ങളിലുള്ള ക്യാമറ ഇയാള്‍ വരുന്ന ദിവസങ്ങളില്‍ ആ സമയമാകുമ്ബോള്‍ ഓഫ് ആകുന്നതും ശ്രദ്ധയില്‍ പെടുകയും ചെയ്തു.

അതോടൊപ്പം തന്നെ ഭര്‍ത്താവിന്റെ മാതാവ് ഒരിക്കല്‍ മുകളില്‍ വച്ച്‌ അയാളെ കാണുകയും ചെയ്തിട്ടുണ്ട്. അതിനെ തുടര്‍ന്നാണ് തന്റെ മക്കളോട് ഇക്കാര്യം ആ മാതാവ് വെളിപ്പെടുത്തിയത്.ഒളിച്ചോടുന്നതിന്റെ രണ്ട് ദിവസം മുമ്ബ് അയാള്‍ തലനാരിഴക്ക് വീടിന് അരികില്‍ നിന്നും രക്ഷപ്പെടുകയും ചെയ്തു. അതിനു ശേഷമാണ് ഒളിച്ചോട്ടം സംഭവിച്ചത്. എന്തായാലും പണം കൊണ്ടും സ്നേഹം കൊണ്ടും ഒരു തരത്തിലുള്ള കുറവുകളും അറിയിക്കാതെയാണ് ദില്‍ഷാദ് എന്ന പ്രവാസി ഭര്‍ത്താവ് സഫാനയെയും മകനെയും സംരക്ഷിച്ചിരുന്നത് എന്നത് ആ വീടും പരിസരവും മറ്റും നാട്ടുകാര്‍ക്ക് മനസിലാക്കി കൊടുക്കുന്നുണ്ട്.സഫാന തനിക്ക് സംഭവിച്ച അബദ്ധങ്ങളും തെറ്റുകളും എല്ലാം കുടുംബത്തിന് മുൻപാകെ ഒളിച്ചോടും മുമ്ബ് വെളിപ്പെടുത്തിയിരുന്നു.

അതിനു ശേഷം കുടുംബക്കാരും ഒന്നിച്ചുള്ള സംസാരങ്ങളും മറ്റും ഉണ്ടാവുകയും ചെയ്തിരുന്നു. സംസാരിച്ചതില്‍ നിന്നും അഞ്ചു വര്‍ഷത്തോളമായി സഫാന സ്വന്തം ഭര്‍ത്താവിനെ വഞ്ചിക്കുകയായിരുന്നു എന്നാണ് സഫാന വെളിപ്പെടുത്തിയത്. ശ്രീഹരിയുമായി ഭര്‍ത്താവ് ഉണ്ടാക്കിക്കൊടുത്ത വീട്ടില്‍ തന്നെ പലപ്രാവശ്യം കണ്ടുമുട്ടിയിരുന്നു എന്നും ഇനി ഭര്‍ത്താവിനെ വഞ്ചിക്കാൻ കഴിയില്ല എന്നും എനിക്ക് ഭര്‍ത്താവുമായുള്ള ബന്ധം വേണ്ട എന്നും സഫാന തുറന്നു പറയുകയും ചെയ്തു. അതിനു ശേഷം ദില്‍ഷാദ് തന്നെയാണ് നിനക്ക് വേണ്ടത് നീ ചെയ്യുക എന്ന് പറഞ്ഞതും അവര്‍ ഒളിച്ചോടിയതും. പക്ഷേ അതിനു ശേഷം സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ ഭര്‍ത്താവിന്റെ വീട്ടുകാരെ മോശമാക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ആണ് സഫാന അപ്ലോഡ് ചെയ്തത് .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക