തിരുവനന്തപുരം മുതലപ്പൊഴിയില്‍ മത്സ്യ ബന്ധന വള്ളം നിയന്ത്രണം വിട്ട് പുലിമുട്ടിലേക്ക് ഇടിച്ചു കയറി അപകടം. കടലില്‍ വീണ മത്സ്യതൊഴിലാളി നീന്തി കയറി.ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം. അഭി, മൊയ്തീൻ, എന്നീവരാണ് വള്ളത്തിലുണ്ടായിരുന്നത്. പുലിമുട്ടിലേക്ക് ഇടിച്ചുകയറിയതോടെ അഭി കടലിലേക്ക് വീഴുകയും പിന്നീട് നീന്തി കയറുകയുമായിരുന്നു.

പെരുമാതുറയിൽ വള്ളം അപകടത്തിൽ പെടുന്നതിൻ്റെ ദൃശ്യം #muthalapozhi #muthalapozhiaccident

Posted by News18 Kerala on Friday, 21 July 2023

പുതുക്കുറിച്ചി സ്വദേശി അനിലിൻ്റെ ഉടസ്ഥതയിലുള്ള നജാത്ത് എന്ന വള്ളമാണ് അപകടത്തില്‍ പ്പെട്ടത്. പുലിമുട്ടില്‍ കയറിയ വള്ളം മത്സ്യത്തൊഴിലാളികളുടെ വള്ളം എത്തി കെട്ടി വലിച്ച്‌ മുതലപ്പൊഴി ഹാര്‍ബറില്‍ എത്തിക്കുകയായിരുന്നു. കഴിഞ്ഞാഴ്ച മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് 4 പേര്‍ മരിച്ചിരുന്നു. പുതുക്കുറിച്ചി സ്വദേശികളായ കുഞ്ഞുമോൻ, സുരേഷ് ഫെര്‍ണാണ്ടസ്, ബിജു ആന്റണി, റോബിൻ എഡ്‍വിൻ എന്നിവരായിരുന്നു മരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ആശ്വാസ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. മരിച്ച റോബിന്റെയും ബിജു ആന്റണിയുടെയും കുടുംബത്തിന് വീട് വെച്ച്‌ നല്‍കും. റോബിന്റെ ഭാര്യ ലതികയ്ക്ക് ജോലി ഉറപ്പാക്കും. സുരേഷ് ഫര്‍ണാണ്ടസിന്റെ കുടുംബത്തിന്റെ ബാങ്ക് കടം ഒഴിവാക്കുമെന്നും കുഞ്ഞുമോന്റെ കുടുംബത്തിന് സ്ഥിരം വരുമാനം ഉറപ്പാക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക