കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടകയിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതില്‍ കര്‍ണാടക സര്‍ക്കാരിന് കേരള ഹൈക്കോടതി നോട്ടീസ് അയച്ചു. കര്‍ണാടക സര്‍ക്കാര്‍, ദക്ഷിണ കന്നഡ ജില്ലാ കളക്ടര്‍, കേന്ദ്ര സര്‍ക്കാര്‍, കേന്ദ്ര ആരോഗ്യ മന്ത്രാലയം തുടങ്ങിയവരുടെ പ്രതിനിധികള്‍ക്കാണ് 17ന് ഹാജരാകാന്‍ ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നോട്ടീസ് അയച്ചത്. സിപിഐ(എം) ജില്ലാ സെക്രട്ടേറിയറ്റംഗം കെ ആര്‍ ജയാനന്ദ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.

കര്‍ണാടകയിലേക്ക് പോകുന്നവര്‍ക്ക് 72 മണിക്കൂറിനകമുള്ള കോവിഡ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.തീരുമാനം അടിയന്തരമായി റദ്ദാക്കണമെന്നും കോവിഡ് വാക്‌സിന്‍ എടുത്തവരെ കര്‍ണാടകയിലേക്ക് പ്രവേശിപ്പിക്കണമെന്നുമാണ് ആവശ്യം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക