മുന്‍ ഇന്‍ഡ്യന്‍ ക്രികറ്റ് താരം നവജ്യോത് സിംഗ് സിദ്ധു തവിലായതോടെ മറ്റേതെങ്കിലും കളിക്കാര്‍ ജയിലിലായിട്ടുണ്ടോ, അറസ്റ്റിലായിട്ടുണ്ടോ എന്ന് പലരും ഇന്റര്‍നെറ്റിലും മറ്റും തിരയുന്നുണ്ട്. സിദ്ധു ഉള്‍പെടെ അഞ്ച് ഇന്‍ഡ്യന്‍ ക്രികറ്റ് താരങ്ങള്‍ അറസ്റ്റിലും തടവിലും ആയിട്ടുണ്ടെന്ന് സി ന്യൂസ് റിപോര്‍ട് ചെയ്യുന്നു.

ഹോടല്‍ മുറിയില്‍ വെച്ച്‌ സ്ത്രീയെ ആക്രമിച്ചെന്ന കേസില്‍ മുന്‍ ഇന്‍ഡ്യന്‍, ഡെല്‍ഹി ക്യാപിറ്റല്‍സ് ലെഗ് സ്പിന്നര്‍ അമിത് മിശ്രയെ ബെംഗ്ളുറു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ 354-ാം വകുപ്പുകള്‍ പ്രകാരമാണ് മിശ്രയ്ക്കെതിരെ കേസെടുത്തത്. സ്ത്രീയെ പ്രകോപിപ്പിക്കുക എന്ന ഉദ്ദേശത്തോടെയുള്ള ആക്രമണം അല്ലെങ്കില്‍ ക്രിമിനല്‍ ബലപ്രയോഗം, കുറ്റം ചെയ്യാനുള്ള ഉദ്ദേശത്തോടെ മുറിവേല്‍പ്പിക്കുക എന്നീ കുറ്റങ്ങളും ചുമത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2020 ഡിസംബറില്‍ മുംബൈയിലെ ഒരു ക്ലബില്‍ ഗായകന്‍ ഗുരു രണ്‍ധാവയ്ക്കൊപ്പം സുരേഷ് റെയ്ന പാര്‍ടി നടത്തുകയായിരുന്നു, ആ സമയത്ത് കോവിഡ് -19 പ്രോടോകോളുകള്‍ നിലവിലുണ്ടായിരുന്നു, മുംബൈ പൊലീസ് സ്ഥലം റെയ്ഡ് ചെയ്യുകയും 34 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂട്ടത്തില്‍ റെയ്നയും ഉണ്ടായിരുന്നുവെങ്കിലും പിന്നീട് വിട്ടയച്ചു.

മുന്‍ താരം വിനോദ് കാംബ്ലിയും ഭാര്യയും തന്നെ പീഡിപ്പിച്ചെന്ന് വീട്ടുജോലിക്കാരി നല്‍കിയ പരാതിയെ തുടര്‍ന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. 2015ലായിരുന്നു ഇത്. മറ്റ് ക്രികറ്റ് താരങ്ങള്‍ക്കൊപ്പം വാതുവെയ്പ്പില്‍ പങ്കാളിയായെന്ന് ആരോപിച്ച്‌ മലയാളി താരം ശ്രീശാന്തും അറസ്റ്റിലായി. ഒരു മാസം തിഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്നു. തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു.

34 വര്‍ഷം പഴക്കമുള്ള കേസില്‍ കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദുവിന് സുപ്രീംകോടതി വ്യാഴാഴ്ച ഒരു വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടു. 1988ലെ കേസില്‍ സിദ്ധുവിനെ ചെറിയ പിഴയടച്ച്‌ വിട്ടയച്ചെങ്കിലും മരിച്ചയാളുടെ കുടുംബത്തിന്റെ അപീലിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി ഒരു വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക