ശ്രീന​ഗർ: ജമ്മുകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ പൊലീസ് ഓഫീസര്‍ കൊല്ലപ്പെട്ടു. ഹസന്‍പൊരയിലെ സ്വന്തം വീടിനു സമീപത്തു വെച്ചാണ് പൊലീസ് ഉദ്യേഗസ്ഥന് ഭീകരരില്‍ നിന്നും വെടിയേറ്റതെന്ന് പൊലീസ് അറിയിച്ചു. അലി മുഹമ്മദ് എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം.

ശനിയാഴ്ച വൈകിട്ട് 5.35 ഓടെയാണ് കോണ്‍സ്റ്റബിളിന് വെടിയേറ്റത്. ഉടനെ തന്നെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. പ്രദേശം വളഞ്ഞ പൊലീസ് ഭീകരരെ കണ്ടെത്തുന്നതിനായി തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക