ഭക്ഷണങ്ങളില്‍ പല തരത്തിലുള്ള പരീക്ഷണങ്ങള്‍ നടത്തുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. മദ്യം ചേര്‍ത്ത കബാബ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. സംഭവം കൊല്‍ക്കത്തയിലാണ്. ഇവിടുത്തെ ”ഓ മൈ കബാബ്” എന്ന ചെറിയ റസ്റ്റോറന്റ് ആണ് ആല്‍ക്കഹോള്‍ കബാബ് അവതരിപ്പിച്ചിരിക്കുന്നത്.

കൊല്‍ക്കത്തയിലെ ആദ്യത്തെ ആല്‍ക്കഹോള്‍ കബാബ് ആണിതെന്നാണ് ഇവര്‍ പറയുന്നത്.ട്വിറ്ററില്‍ വൈറലായ വിഡിയോയില്‍ കബാബ് ഉണ്ടാക്കുന്നതിന്റെ ഓരോ ഘട്ടവും വിശദമായി കാണാം. കബാബിനു വേണ്ടിയുള്ള മസാലയിലും പിന്നീട് ഗ്രില്‍ ചെയ്യുമ്ബോഴെല്ലാം മദ്യമാണ് കൂട്ട്. മാരിനേറ്റ് ചെയ്യാനുള്ള മസാലകളെല്ലാം എടുത്തതിനു ശേഷം അതിലേയ്ക്ക് വെള്ളത്തിന് പകരമായി ചേര്‍ക്കുന്നത് മദ്യമാണ്. മദ്യമൊഴിച്ചു എല്ലാം നല്ലതു പോലെ മിക്‌സ് ചെയ്തതിനു ശേഷം ഇറച്ചിയുടെ മുകളിലായി തേച്ചു പിടിപ്പിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഓള്‍ഡ് മോങ്ക് റം ആണ് ഇതിനായി ഉപയോഗിക്കുന്നത്.കമ്ബിയില്‍ കോര്‍ത്തെടുക്കുന്ന ഓരോ ചിക്കന്‍ കഷ്ണവും പിന്നീട് ഗ്രില്‍ ചെയ്യാനായി വെയ്ക്കുന്നു. തുടര്‍ന്ന് ഇടയ്ക്കിടെ അല്‍പാല്‍പം മദ്യം ഇതിനു മുകളിലായി ഒഴിച്ച്‌ കൊടുക്കുന്നതും വിഡിയോയില്‍ കാണാം. നല്ലതു പോലെ പാകമായ ചിക്കന്‍ അടുപ്പില്‍ ഇന്നും മാറ്റിയതിനു ശേഷം ആവശ്യക്കാര്‍ക്കു നല്‍കുന്നതിനായി ചെറിയ ഒരു മണ്‍പാത്രത്തിലേക്ക് മാറ്റുകയും അതിനു മുകളിലായി വീണ്ടും മദ്യം ഒഴിക്കുകയും ചെയ്യുന്നു. കബാബ് കഴിക്കുന്നതിനായി കൂടെ ഒരു ഡിപ്പും നല്‍കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക