ആറു വയസ്സുകാരിക്ക് നീതി നടപ്പാക്കി കൊടുത്ത് ഹൈക്കോടതി. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി പത്തനംതിട്ട ജില്ലാ ബാഡ്മിൻറൺ അസോസിയേഷൻ ഈ കുട്ടിക്ക് ജില്ലാതല ടൂർണമെന്റിൽ പങ്കെടുക്കാനുള്ള അനുമതി നിഷേധിച്ചിരുന്നു. ഇതേ തുടർന്ന് രക്ഷിതാക്കൾ അടക്കം ഇതിനെതിരെ പ്രതിഷേധം ഉയർത്തുകയും ജില്ലാതല മത്സരങ്ങൾ തടസ്സപ്പെടുകയും ചെയ്യുന്ന സാഹചര്യം വരെ ഉണ്ടായിരുന്നു. എന്നിട്ടും ജില്ലാ അസോസിയേഷൻ തങ്ങളുടെ കടും പിടുത്തം തുടരുകയായിരുന്നു.

തുടർന്ന് കുട്ടിയുടെ രക്ഷിതാക്കൾ ഹൈക്കോടതിയെ നീതി തേടി സമീപിക്കുകയായിരുന്നു. ഇടക്കാല ഉത്തരമാണ് വിഷയത്തിൽ ഹൈക്കോടതി ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്നത്. തൊടുപുഴയിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ കുട്ടിക്ക് പങ്കെടുക്കാം എന്നാണ് ഇടക്കാല ഉത്തരവിൽ പറയുന്നത്. വിഷയവുമായി ബന്ധപ്പെട്ട് വിശദീകരണം തേടി സംസ്ഥാന ബാഡ്മിന്റൺ അസോസിയേഷനും പത്തനംതിട്ട ജില്ലാ അസോസിയേഷനും നോട്ടീസും അയച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹൈക്കോടതി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് കേസ് പരിഗണിച്ചത്. ഹർജിക്കാർക്ക് വേണ്ടി അഡ്വക്കേറ്റ് ഉണ്ണി സെബാസ്റ്റ്യൻ കാപ്പൻ ഹാജരായി. പ്രാഥമിക വാദം പൂർത്തിയാക്കി പിന്നാലെ ഇടക്കാല ഉത്തരവ് അനുവദിച്ചതോടെ ആറു വയസ്സുകാരിക്ക് നീതി ലഭ്യമായിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക