തലസ്ഥാന മാറ്റത്തിന് വേണ്ടിയുള്ള സ്വകാര്യബില്‍ പിൻവലിച്ചിട്ടില്ലെന്ന് ഹൈബി ഈഡൻ എംപി. വിവാദത്തിന് ശേഷം ആദ്യമായി കേരളത്തിലെത്തിയപ്പോഴായിരുന്നു ഹൈബിയുടെ പ്രതികരണം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ള നേതാക്കള്‍ ബില്‍ അവതരിപ്പിച്ചതില്‍ അസംതൃപ്തി അറിയിച്ചുവെന്ന് പറയുമ്ബോഴാണ് ഹൈബി നിലപാട് വ്യക്തമാക്കിയത്.

“ബില്‍ പിൻവലിച്ചിട്ടില്ല. ജനപ്രതിനിധി എന്ന നിലയില്‍ തന്റെ അധികാരത്തിലുള്ള കാര്യമാണ് ചെയ്തത്. ബില്ലിനെ കുറിച്ച്‌ പാര്‍ട്ടി ഔദ്യോഗികമായി ചോദിച്ചാല്‍ മറുപടി നല്‍ക്കും. രൂക്ഷമായി വിമര്‍ശിച്ച പര്‍ട്ടിയിയിലെ നേതാക്കളുടെ സീനിയോരിറ്റി പരിഗണിച്ച്‌ ഇപ്പോള്‍ അവര്‍ക്ക് മറുപടി പറയുന്നില്ല. പബ്ളിസിറ്റി ആഗ്രഹിച്ചാണ് ബില്ല് നല്‍കിയതെന്ന് തന്നെ അറിയുന്നവര്‍ വിശ്വസിക്കില്ല. പാര്‍ട്ടിയോട് ചോദിച്ചല്ല സാധാരണ സ്വകാര്യ ബില്ല് നല്‍കുന്നത്’ – ഹൈബി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് മാറ്റണമെന്നാണ് ഹൈബിയുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ അഭിപ്രായം കേന്ദ്രം ആരാഞ്ഞപ്പോഴാണ് വിവരം പുറത്തുവന്നത്. സംസ്ഥാന സർക്കാർ ഈ ആവശ്യത്തെ നിരാകരിച്ചിരുന്നു. തൊട്ടുപിന്നാലെ കോൺഗ്രസ് നേതാക്കളും ഹൈബിയ്ക്കെതിരെ രംഗത്തുവന്നിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക