സമൂഹമാധ്യമങ്ങളില്‍ പ്രശസ്തി നേടാൻ വേണ്ടി യുവാക്കള്‍ കാണിച്ചു കൂട്ടുന്ന കോപ്രായങ്ങള്‍ കാരണം പൊലീസിൻ്റെ ക്ഷമ നശിച്ചിരിക്കുകയാണ്. വൈറലാകാൻ നിയമലംഘനങ്ങളും അശ്രദ്ധയോടെ ഉളള പ്രവര്‍ത്തികളും കൂടുകയാണ്. നോയിഡയിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ അടുത്തിടെ സെക്ടര്‍ 52 ലെ ഒരു അണ്ടര്‍പാസ് തടസ്സപ്പെടുത്തി ഒരു വൈറല്‍ വീഡിയോ ഷൂട്ട് ചെയ്തത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

ടൊയോട്ട ഫോര്‍ച്യൂണര്‍, മാരുതി സുസുക്കി സ്വിഫ്റ്റ്, മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായ് ക്രെറ്റ തുടങ്ങിയ വാഹനങ്ങള്‍ ഉപയോഗിച്ച്‌, വഴി തടഞ്ഞുകൊണ്ടാണ് ഇൻസ്റ്റാഗ്രാം റീലുകള്‍ ഷൂട്ട് ചെയ്തത്. വീഡിയോ ഷൂട്ട് ചെയ്തതവര്‍ നോയിഡ പൊലീസിനെ ടാഗ് ചെയ്യുകയും പെട്ടെന്ന് തന്നെ അവര്‍ക്കെതിരെ നടപടി എടുക്കുകയും ചെയ്തു. അടിപ്പാത തടസ്സപ്പെടുത്തി പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിന് ഉത്തരവാദികളായ യുവാക്കളില്‍ നിന്ന് 12,500 രൂപ ഭീമമായ പിഴ ഈടാക്കി.കുറച്ച്‌ കാലമായി, പൊതു റോഡുകളില്‍ കാറുകള്‍ ഉപയോഗിച്ച്‌ അപകടകരമായ സ്റ്റണ്ടുകള്‍ നടത്തുന്ന വ്യക്തികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. പൊതു റോഡുകളില്‍ കാര്‍ സ്റ്റണ്ടുകളില്‍ ഏര്‍പ്പെടുന്നത് സ്റ്റണ്ടുകള്‍ ചെയ്യുന്ന വ്യക്തികളെ മാത്രമല്ല, നിരപരാധികളായ കാഴ്ചക്കാരെയും ബാധിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാര്‍ സ്റ്റണ്ടുകളില്‍ പലപ്പോഴും ഗതാഗതം തടസ്സപ്പെടുത്തുന്നത്, യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കുന്നു. ഈ സ്റ്റണ്ടുകള്‍ റോഡുകള്‍ അടയ്ക്കുന്നതിനും ഗതാഗതക്കുരുക്കിനും അടിയന്തര ആവശ്യങ്ങളുമായി പോകുന്നവര്‍ക്ക് ബുദ്ധിമുട്ടാക്കുന്നു. ഇവര്‍ റോഡില്‍ കുരുക്ക് സൃഷ്ടിക്കുമ്ബോള്‍ ഒരു ആംബുലൻസ് വന്നാല്‍ എന്ത് ചെയ്യും. ആ രോഗിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആര് ഉത്തരവാദിത്തം പറയും.

വീഡിയോ വൈറലായതോടെയാണ് ഗോവ പോലീസ് അന്വേഷണം ആരംഭിക്കുകയും കാറിന്റെ ഡ്രൈവറെയും ഉടമയെയും കണ്ടെത്തുകയും ചെയ്തത്. ഡ്രൈവര്‍ ഫാഹിദ് ഹമാസയെ അറസ്റ്റ് ചെയ്യുകയും കാര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. നോര്‍ത്ത് ഗോവ പോലീസ് സൂപ്രണ്ട്, കുറ്റവാളികളുടെ ചിത്രങ്ങള്‍ ഔദ്യോഗികമായി ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും, അവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു എന്ന് അറിയിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസമാണ് ഗോവയില്‍ കാറിൻ്റെ നാല് ഡോറുകളും ചുറന്ന് വാഹനമോടിച്ച രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കാറിൻ്റെ നാല് ഡോറുകളും തുറന്ന് ഹൈവേയിലൂടെ അമിതവേഗത്തില്‍ സഞ്ചരിച്ച ഡ്രൈവറേയും ഉടമയേയും കസ്റ്റഡിയിലെടുത്തു. മാരുതി റിറ്റ്സില്‍ സഞ്ചരിച്ച്‌ ഇവരുടെ പിന്നിലുളള വാഹനത്തില്‍ യാത്ര ചെയ്തവരാണ് വീഡിയോ പകര്‍ത്തിയത്. ഗോവയിലെ പോര്‍വോറിമില്‍ ദേശീയ പാതയിലായിരുന്നു സംഭവം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക