കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പങ്കുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയ ഷാബിന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെന്ന് ഹൈബി ഈഡന്‍ എംപി. തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാനും മുസ്‌ലിം ലീഗ് നേതാവുമായ എ.എ. ഇബ്രാഹിം കുട്ടിയുടെ മകനാണ് ഷാബിന്‍. സംഭവത്തില്‍ ഇബ്രാഹിംകുട്ടിയെ കസ്റ്റംസ് ഇന്ന് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ്, ഷാബിന്‍ ഡിവൈഎഫ്‍ഐ പ്രവര്‍ത്തകനാണെന്ന ഹൈബി ഈഡന്റെ പ്രതികരണം.

ഇബ്രാഹിംകുട്ടി തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കണ്ട സാഹചര്യമില്ലെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഹൈബി ഈഡന്‍ വ്യക്തമാക്കി. ഇബ്രാഹിം കുട്ടിയുടെ മകന്‍ ഷാബിനും സിനിമാ നിര്‍മ്മാതാവ് കെ.പി സിറാജുദ്ദീനും ചേര്‍ന്ന് ഇറച്ചിവെട്ട് യന്ത്രത്തില്‍ ഒളിപ്പിച്ച്‌ സ്വര്‍ണം കടത്തിയെന്നാണ് കസ്റ്റംസ് ആരോപിക്കുന്നത്. ഇരുവരും ഒളിവിലാണ്. സിറാജുദ്ദീന്‍ ദുബായിലേക്ക് കടന്നതായാണ് വിവരം. കുറ്റം ചെയ്തവരെ സംരക്ഷിക്കണമെന്ന നിലപാട് കോണ്‍ഗ്രസിനില്ലെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക