ബാങ്ക് ജോലിക്ക് മികച്ച തയ്യാറെടുക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇനിമുതല്‍ ജോലിലഭിക്കാൻ മികച്ച പരിശീലനം മാത്രം പോര, മികച്ച സിബില്‍ സ്കോര്‍കൂടി ഉണ്ടായിരിക്കണം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേര്‍സണല്‍ സെലക്ഷൻ (IBPS) ആണ് ബിരുദധാരികള്‍, ബിരുദാനന്തര ബിരുദമുള്ളവര്‍, ഡോക്ടറേറ്റുള്ളവര്‍ എന്നിവരെ ദേശസാല്‍കൃത, ഗ്രാമീണ ബാങ്കുകളിലേക്ക് ക്ലാസ് എ, ബി, സി, ഡി വിഭാഗത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നത്. ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ ധനകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള കേന്ദ്ര റിക്രൂട്മെന്റ് ഏജൻസിയാണിത്. സമീപകാലത്തായി നിരവധി ബാങ്ക് റിക്രൂട്ട്മെന്റുകളാണ് നടക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്കിടയില്‍ ബാങ്ക് ജോലിക്ക് പ്രിയമേറുന്നുമുണ്ട്.

വേണം മികച്ച സിബില്‍ സ്കോര്‍: ബാങ്ക്ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബാങ്കുകളില്‍ ബാധ്യതയില്ലെന്ന് ഉറപ്പുവരുത്താൻ നിശ്ചിത സിബില്‍ സ്കോര്‍ നിര്‍ബന്ധമാക്കിയത് അടുത്തിടെയാണ്. കുറഞ്ഞത് 650 സിബില്‍ സ്കോര്‍ എങ്കിലും ഉള്ളവര്‍ക്കാണ് നിലവില്‍ യോഗ്യത. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറത്തിറങ്ങിക്കഴിഞ്ഞു. ഉദ്യോഗാര്‍ത്ഥിക്ക് അപേക്ഷിക്കുന്ന സമയത്ത് സാമ്ബത്തിക ബാധ്യതയില്ലെന്നുറപ്പുവരുത്തുകയാണ് ഇതിന്റെ ലക്ഷ്യം. ഇതിനായി ബാങ്ക് ടെസ്റ്റിനുള്ള അപേക്ഷാ ഫോമില്‍ ക്രെഡിറ്റ് ഹിസ്റ്ററി എന്ന കോളം കൂടി പുതുതായി ചേര്‍ത്തിട്ടുണ്ട്. ബാങ്ക് അക്കൗണ്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് സിബില്‍ സ്കോര്‍ നിബന്ധനയില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിദ്യാഭ്യാസ വായ്പയെടുത്തവര്‍ക്ക് കെണി? ഐബിപിഎസ് സെലക്ഷന് ശേഷം സര്‍വീസില്‍ പ്രവേശിക്കുന്നതിനു മുമ്ബ് നിശ്ചിത സിബില്‍ സ്കോറോ, ബാധ്യത രഹിത സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം. ഇത് പാലിക്കാത്തവരുടെ തൊഴില്‍ നിയമന ഉത്തരവ് റദ്ദാക്കപ്പെടും. അടുത്തയിടെ പുറത്തിറങ്ങിയ ക്ലറിക്കല്‍ റിക്രൂട്ട്മെന്റ് വിജ്ഞാപനത്തില്‍ ഈ നിബന്ധന ഉള്‍പ്പെടുത്തിയിട്ടുണ്ട്. 20-28 വയസിനിടയില്‍ പ്രായത്തിലുള്ള ഉദ്യോഗാര്‍ത്ഥികളാണ് ബാങ്കിങ് തസ്തികകളിലേക്ക് അപേക്ഷിക്കുന്നത്. ബാങ്ക് വായ്പയെടുത്തു പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ നിബന്ധന പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക