വായ്പ എടുക്കാൻ ബാങ്കിലെത്തുമ്ബോള്‍ പലപ്പോഴും വില്ലനാകുന്നത് സിബില്‍ സ്കോറാണ്. ലോണ്‍ ലഭിക്കുമ്ബോ ഇല്ലയോ എന്ന് പോലും നിര്‍ണ്ണയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് സിബില്‍ സ്കോര്‍ അഥവാ ക്രെഡിറ്റ് സ്കോര്‍. ഒരു നല്ല ക്രെഡിറ്റ് സ്കോര്‍ സാമ്ബത്തിക സ്ഥിരതയുടെ പ്രതിഫലനമാണ്, കുറഞ്ഞ സിബില്‍ സ്കോര്‍ ആണെങ്കില്‍ ലോണ്‍ കിട്ടാൻ പ്രയാസമായിരിക്കും.

എന്താണ് സിബില്‍ സ്കോര്‍?

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ക്രെഡിറ്റ് സ്കോര്‍ എന്നത് 300 മുതല്‍ 900 വരെയുള്ള നമ്ബര്‍ ശ്രേണിയാണ്. കടം വാങ്ങുന്നയാളുടെ വായ്പാ പശ്ചാത്തലം, ക്രെഡിറ്റ് കാര്‍ഡുകള്‍ അല്ലെങ്കില്‍ തിരിച്ചടവ്ശേഷി തുടങ്ങിയ കാര്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഒരു വ്യക്തിയുടെ സ്കോര്‍ കണക്കാക്കുന്നത്. ക്രെഡിറ്റ് സ്കോര്‍ 700 ന് മുകളിലാണെങ്കില്‍ അത് മികച്ച ക്രെഡിറ്റ് സ്കോറായി കണക്കാക്കപ്പെടും. ഒരു ലോണിന് അപേക്ഷിക്കുമ്ബോള്‍, ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഒരു വ്യക്തിയുടെ വായ്പാ യോഗ്യത വിലയിരുത്തുന്നതിന് പ്രാഥമികമായി ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കാറുണ്ട്. ഒരു വ്യക്തി തന്റെ ലോണ്‍ തിരിച്ചടവില്‍ വീഴ്ച വരുത്തിയാല്‍, അത് ക്രെഡിറ്റ് സ്കോറിനെയും ബാധിക്കും.

എന്താണ് നല്ല ക്രെഡിറ്റ് സ്കോര്‍?

ഒരു നല്ല ക്രെഡിറ്റ് സ്കോര്‍ സാധാരണയായി 720 മുതല്‍ 900 വരെയാണ്. നല്ല ക്രെഡിറ്റ് സ്കോര്‍ ഉള്ളത് വേഗത്തിലുള്ള ലോണ്‍ ലഭിക്കാൻ എളുപ്പമാക്കും. 600-ന് താഴെ ക്രെഡിറ്റ് സ്കോറുള്ളത് ലോണ്‍ കിട്ടാൻ ബുദ്ധിമുട്ടാക്കിയേക്കും. 600 – 699 നും ഇടയില്‍ സിബില്‍ സ്കോര്‍ വലിയ കുഴപ്പമില്ലാത്തതാണ്. 700 – 799 വരെ ഉള്ളത് മികച്ച ക്രെഡിറ്റ് സ്കോറാണ്. ഉയര്‍ന്ന ക്രെഡിറ്റ് സ്കോര്‍ ഇപ്പോഴും സാമ്ബത്തിക സ്ഥിരതയെ സൂചിപ്പിക്കുന്നു, കൃത്യസമയത്ത് വായ്പ തിരിച്ചടയ്ക്കുമെന്നതിനുള്ള അടയാളം കൂടിയാണ് ക്രെഡിറ്റ് സ്കോര്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക