മൂന്നാര്‍: ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റില്‍. ഇടുക്കി മറയൂര്‍ ജനമൈത്രി പോലീസ് സ്‌റ്റേഷനിലെ സിപിഒ മാരായമുട്ടം കിഴങ്ങുവിള വീട്ടില്‍ ദിലീപിനെയാണ് അറസ്റ്റ് ചെയ്തത്.

2021 ജൂണിലും 2022ലും 2023 മെയ് 30നും ഇയാള്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കി. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ പതിനാലുകാരി ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈനിനെ വിവരം അറിയിച്ചു. ഇവരുടെ ഇടപെടലിലാണ് ആര്യങ്കോട് പോലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക