തീരക്കടലില്‍ മത്സ്യബന്ധനം നടത്തിയ വള്ളത്തിന്റെ ഒഴുക്ക് വലയില്‍ കുടുങ്ങിയത് രണ്ട് കൊമ്ബൻ തിരണ്ടികള്‍. ഇന്നലെ പുലർച്ചെയാണ് 500 കിലോ വരുന്ന തിരണ്ടികള്‍ വലയില്‍പ്പെട്ടത്. വൈപ്പിൻ കാളമുക്ക് ഹാര്‍ബറില്‍ കൊണ്ടു വന്ന തിരണ്ടികള്‍ 40,000 രൂപക്ക് റാഫി എന്ന മത്സ്യവ്യാപാരി ലേലത്തില്‍ വിളിച്ചെടുത്തു.

യന്ത്രവല്‍കൃത മത്സ്യയാനങ്ങള്‍ക്ക് ഈ മാസം ഒമ്ബത് മുതല്‍ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയത് മുതല്‍ നിരോധനം ബാധകമല്ലാത്ത വള്ളങ്ങള്‍ക്ക് നല്ല നിലയില്‍ മീനുകള്‍ ലഭിക്കുന്നുണ്ട്. മത്സ്യ മാര്‍ക്കറ്റുകള്‍ വള്ളങ്ങളിലെ മീനുകളെ മാത്രം ഇപ്പോള്‍ ആശ്രയിക്കുന്നതിനാല്‍ വിലയും കൂടുതല്‍ ലഭിക്കുന്നുണ്ട്. ഒരു വള്ളത്തില്‍ 20 മുതല്‍ 40 വരെ തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക