രാസലഹരിയുമായി യുവതി ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍. നെടുവന്നൂര്‍ പെരുമ്ബാട്ട് വീട്ടില്‍ മുഹമ്മദ് ഷിഹാബുദ്ദീൻ (28), കോട്ടായി അൻഡേത്ത് വീട്ടില്‍ അഖില്‍ (24), എൻ.എ.ഡി.നൊച്ചിമ ചേനക്കര വീട്ടില്‍ ഫൈസല്‍ (35), ചൊവ്വര പട്ടൂര്‍കുന്ന് തച്ചപ്പിള്ളി വീട്ടില്‍ അനഘ (18) എന്നിവരെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് പോലീസ് സംഘം പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.

ശ്രീമൂലനഗരം കല്ലുംകൂട്ടം ഭാഗത്ത് സംശായാസ്പദമായ രീതിയില്‍ രണ്ടു കാറുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. കാറിന്‍റെ ഡാഷ് ബോര്‍ഡില്‍ നിന്നും 8.10 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇൻസ്പെക്ടര്‍ എൻ.എ. അനൂപ്, എസ്‌ഐമാരായ ഹരീഷ്, ജെ. റോജോമോൻ, എസ്‌സിപിഒമാരായ ജയന്തി, ഷൈജു, സിപിഒമാരായ രെജിത്ത്, ഷിജോ പോള്‍, ധനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം റൂറല്‍ ജില്ലയില്‍ നിന്നും രണ്ടേമുക്കാല്‍ക്കിലോ കഞ്ചാവ്, 22 എല്‍എസ്ഡി സ്റ്റാമ്ബ്, 40 ഗ്രാമോളം രാസലഹരി എന്നിവയും പിടികൂടിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക