ലേക് ഷോര്‍ ആശുപത്രിയിലെ അവയവദാനവുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ത്തിക്കൊണ്ടുവന്ന ഡോ.ഗണപതി ബിജെപിയുടെ ചട്ടുകം എന്ന് ആരോപണം.ഡോ.കെ ടി ജലീല്‍ എംഎല്‍എയാണ് ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കിയത്. സംഭവുമായി ബന്ധപ്പെട്ട് ‍ ഡോക്ടര്‍ ഗണപതി നടത്തിയ പരാമര്‍ശങ്ങള്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്നതും തെറ്റിധാരണ പരത്തുന്നതുമാണെന്ന് കെടി ജലീല്‍ എംഎല്‍എ പറഞ്ഞു.

അസത്യ പ്രസ്താവന ഉത്തരേന്ത്യയില്‍ സംഘ്പരിവാറുകാര്‍ ദുരുപയോഗം ചെയ്യുമെന്ന് ഉറപ്പാണ്. ഒരുപക്ഷെ, നാളെ മറ്റൊരു കേരള സ്റ്റോറിയായി പുറത്ത് വരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്ന് ജലീല്‍ പറഞ്ഞു.2009ല്‍ ലേക്ക്ഷോര്‍ ഹോസ്പിറ്റലിന്റെ എം.ഡി ഡോ. ഫിലിപ്പ് അഗസ്റ്റിനാണ്. 2016ലാണ് ഡോ. ഷംസീര്‍ ലേക്ക്ഷോറിന്റെ 42% ഓഹരിയും എം.എ യൂസുഫലി 16% ഓഹരിയും വാങ്ങുന്നത്.2009ല്‍ നടന്നതായി ഗണപതി പറയുന്ന മാഫിയാ അവയവമാറ്റ ശസ്ത്രക്രിയയില്‍ 2016ല്‍ മേജര്‍ ഷെയര്‍ വാങ്ങിയ മുസ്ലിം പേരുകാരന്‍ എങ്ങനെയാണ് പ്രതിയാവുക- ജലീല്‍ ചോദിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുസ്ലീം ഡോക്ടര്‍മാരും മുസ്ലീം ബിസിനസുകാരും ഉടമസ്ഥരായിട്ടുള്ള ആശുപത്രികളിലാണ് കൂടുതല്‍ മസ്തിഷ്‌ക മരണങ്ങള്‍ സംഭവിക്കുന്നതെന്ന പരാമര്‍ശമാണ് ഡോ. ഗണപതി നടത്തിയത്. സംസ്ഥാനത്ത് ഏറ്റവും കുറവ് മസ്തിഷ്‌ക മരണം സംഭവിക്കുന്നത് മുസ്ലീം വിഭാഗങ്ങളില്‍പ്പെട്ടവരിലാണെന്നും ഗണപതി പറഞ്ഞിരുന്നു.അടുത്തകാലത്തായി ലുലു ഗ്രൂപ്പ് ചെയര്‍മാൻ എംഎ യൂസഫലിയെ വിവാദങ്ങളിലേക്ക് വലിച്ചിടാൻ സംഘപരിവാറുകാര്‍ വല്ലാതെ കഷ്ടപ്പെടുകയാണെന്നും ഡോ.ഗണപതിയുടെ ഈ‌ ആരോപണങ്ങളില്‍ ഒട്ടും സംശയമില്ലെന്നും ഡോ. കെ ടി ജലീല്‍ എംഎല്‍എ പറഞ്ഞു.സംഭവത്തില്‍ തുടരന്വേഷണം നടക്കെട്ടേയെന്നും കോടതിയുടെ അന്തിമവിധിക്കായി കാത്തിരിക്കാമെന്നും ജലീല്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക