സിപിഎമ്മിനെ വിമര്‍ശിച്ചതിന് വാട്‌സാപ് ഗ്രൂപ്പ് അഡ്‌മിന്മാരോട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാൻ നിര്‍ദേശിച്ചത് വിവാദമായി. കോട്ടയം ജില്ലയിലെ മൂന്നിലവിലാണ് സംഭവം. ‘നമ്മുടെ മൂന്നിലവ്’ എന്ന പേരിലുള്ള വാട്‌സാപ് ഗ്രൂപ്പിലാണ് പോസ്റ്റുകള്‍ ഷെയര്‍ ചെയ്യപ്പെട്ടത്.

സിപിഎം മൂന്നിലവ് ലോക്കല്‍ സെക്രട്ടറി സതീഷിന്റെ പരാതിയില്‍ ഗ്രൂപ്പ് അഡ്‌മിന്മാരായ റിജില്‍, ജോബി, ജോണ്‍സണ്‍ എന്നിവരോടാണ് സ്റ്റേഷനില്‍ എത്താൻ പൊലീസ് ആവശ്യപ്പെട്ടത്. മതസ്പര്‍ധ ഉണ്ടാക്കുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയും വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തതിനാലാണു പരാതി നല്‍കിയതെന്നാണ് സിപിഎമ്മിന്റെ വിശദീകരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക