പഞ്ചായത്ത് ഓഫീസിന് തീയിട്ട് യുവാവ്. മലപ്പുറം കീഴാറ്റൂര്‍ പഞ്ചായത്ത് ഓഫീസിലാണ് അക്രമം നടന്നത്. ലൈഫ് പദ്ധതിയില്‍ ചേര്‍ക്കാത്തതിന്റെ പേരിലാണ് തീയിട്ടതെന്നാണ് പ്രാഥമിക നിഗമനം. അക്രമം നടത്തിയ വ്യക്തിയെ പോലീസ് പിടികൂടിയിട്ടുണ്ട്.

സംഭവത്തില്‍ പഞ്ചായത്ത് ജീവനക്കാര്‍ക്ക് പരിക്കില്ല. കമ്ബ്യൂട്ടറുകള്‍ കത്തി നശിച്ചു. തീയിട്ട യുവാവ് വീടിനായി ലൈഫ് പദ്ധതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും പ്രശ്നങ്ങളുമാണ് അക്രമത്തിലേയ്‌ക്ക് നയിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുവാവിന്റെ കയ്യില്‍ പൊള്ളലേറ്റിട്ടുണ്ട്. ആശുപത്രിയിലെത്തിച്ച്‌ ചികിത്സ ലഭ്യമാക്കിയതിന് ശേഷം കൂടുതല്‍ ചോദ്യം ചെയ്യല്‍ ഉണ്ടാകും. പെട്രോള്‍ ഉപയോഗിച്ചാണ് ഇയാള്‍ പഞ്ചായത്ത് ഓഫീസിന് തീയിട്ടത്. നിരവധി ഫയലുകളും 10 കമ്പ്യൂട്ടറുകളും കത്തി നശിച്ചിട്ടുണ്ട്. ഫർണിച്ചറുകൾക്കും നാശനഷ്ടം ഉണ്ടായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക