എ ഐ ക്യാമറ അഴിമതി, എസ്എഫ്ഐ നേതാക്കളുടെ മാർക്ക് തിരുത്തൽ, വ്യാജരേഖ വിവാദങ്ങൾ, മാധ്യമപ്രവർത്തകർക്കെതിരെയുള്ള പോലീസ് കേസ് എന്നിങ്ങനെ മുഖം നഷ്ടപ്പെട്ട സർക്കാർ ഇപ്പോൾ പ്രതിപക്ഷ നേതാക്കൾക്കെതിരെ കരുത്തുറ്റ നീക്കവുങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. പുനർജനി എന്ന പേരിൽ പ്രളയ പുനരധിവാസ പദ്ധതി സ്വന്തം മണ്ഡലത്തിൽ നടപ്പിലാക്കിയ പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരെ വിജിലൻസ് അന്വേഷണം ആയിരുന്നു ആദ്യം പ്രഖ്യാപിച്ചത്. പിന്നാലെ തന്നെ മോൻസൻ മാവുങ്കൽ കേസ് പൊടിതട്ടിയെടുത്ത് കെപിസിസി അധ്യക്ഷൻ കെ സുധാകരനെ സാമ്പത്തിക വഞ്ചന കേസിൽ പ്രതി ചേർത്തു.

എന്നാൽ രാഷ്ട്രീയ സാഹചര്യങ്ങളെ വഴിതിരിച്ചുവിടാനുള്ള സർക്കാരിന്റെ നീക്കങ്ങൾക്കു വഴങ്ങാതെ അഴിമതിക്കെതിരെ ജനങ്ങൾക്ക് കൃത്യമായ അവബോധം പകർന്നു നൽകാൻ സമൂഹമാധ്യമങ്ങളെ ഉപയോഗിച്ച് മുന്നോട്ട് നീങ്ങുക എന്ന നയമാണ് കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഖജനാവ് നിറയ്ക്കാനും, ഉന്നതരുടെ പ്രിയപ്പെട്ടവരുടെ പോക്കറ്റ് വീർപ്പിക്കാനും ജനങ്ങളെ കൊള്ള ചെയ്യാൻ സ്ഥാപിച്ച ക്യാമറകൾക്ക് പിന്നിലെ അഴിമതി കഥകളാണ് വീഡിയോയിലൂടെ കോൺഗ്രസ് വിശദീകരിക്കുന്നത്. നവമാധ്യമങ്ങളിൽ നിന്നും സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ രാഷ്ട്രീയ പ്രചാരണങ്ങളിൽ നിന്നും അകലം പാലിച്ചിരുന്ന കോൺഗ്രസ് വഴിമാറി ചിന്തിക്കുന്നു എന്നതിൻറെ സൂചനയാണ് ഈ വീഡിയോ. കേരളത്തെ കൊന്ന ഏഴു വർഷങ്ങൾ എന്ന പേരിൽ സമൂഹമാധ്യമങ്ങളിലൂടെ കോൺഗ്രസ് പ്രചരിപ്പിക്കുന്ന വീഡിയോ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്വകാര്യ കമ്പനികളെ ഉപയോഗിച്ച് ജനങ്ങളിൽ നിന്നും നേരിട്ട് പണം പിഴിഞ്ഞെടുക്കുന്ന പുത്തൻ സംവിധാനം ആണ് എഐ ക്യാമറ. ടെണ്ടർ…

Posted by Indian National Congress – Kerala on Friday, 16 June 2023

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക