എണ്‍പത്തിമൂന്നാം വയസ്സില്‍ വീണ്ടും അച്ഛനായി പ്രശസ്ത ഹോളിവുഡ് താരം അല്‍ പാച്ചീനോ. താരത്തിന്റെ 29 കാരിയായ കാമുകി നൂര്‍ അല്‍ഫലയാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇരുവരുടെയും ആദ്യ കുഞ്ഞാണിത്. കുഞ്ഞിന് റോമൻ പാച്ചീനോ എന്നാണ് പേരിട്ടിരിക്കുന്നത്.2021-ലാണ് അല്‍ പാച്ചിനോയുടെ ഏറ്റവും പുതിയ ചിത്രം പുറത്തിറങ്ങിയത്. ‘ഹൗസ് ഓഫ് ഗുച്ചി’എന്ന ചിത്രത്തില്‍ ലേഗി ഗാഗയ്‌ക്കും ആഡം ഡ്രൈവര്‍ക്കും ഒപ്പമാണ് അല്‍ പാച്ചിനോ അഭിനയിച്ചത്.

കൊവിഡ് കാലത്താണ് അല്‍ പാച്ചിനോയും കാമുകിയായ നൂറും പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും ഒന്നിച്ചാണ് കുറെക്കാലമായി ജീവിക്കുന്നത്. നൂറിന്റെ പിതാവിനേക്കാള്‍ പ്രായം അല്‍ പാച്ചിനോയ്‌ക്ക് ഉണ്ടെന്നടക്കമുള്ള വാര്‍ത്തകള്‍ അന്ന് പുറത്തുവന്നിരുന്നു. സിനിമ നിര്‍മ്മാതാവാണ് നൂര്‍ അല്‍ഫല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അല്‍ പാച്ചീനോയ്‌ക്ക് മുമ്ബത്തെ ബന്ധങ്ങളില്‍ മൂന്ന് മക്കളുണ്ട്. ആന്റണ്‍, ഒലീവിയ, ജൂലി മേരി എന്നിവരാണ് അല്‍ പാച്ചീനോയുടെ മക്കള്‍. ആദ്യ കാമുകിയായ ജാൻ ടാറന്റിലുള്ള മകളാണ് ജൂലി മേരി. അതിനുശേഷം പങ്കാളിയായ ബെവേര്‍ളി ഡി എയ്ഞ്ചലോയില്‍ ഉണ്ടായ ഇരട്ടക്കുട്ടികളാണ് ആൻറണും ഒലീവിയയും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക