നവജാതശിശുക്കളെ ഏറ്റവും കരുതലോടെ വേണം പരിചരിക്കാൻ. അതീവ സൂക്ഷ്മതയോടെയും ശ്രദ്ധയോടെയും വേണം ആ കുഞ്ഞ് ശരീരം കൈകാര്യം ചെയ്യാൻ. മൃഗങ്ങളുടെ കാര്യത്തില്‍ അതില്‍ അല്‍പം വ്യത്യാസം വരുമെങ്കിലും അവയും തങ്ങളുടെ കുഞ്ഞുങ്ങളെ അതീവശ്രദ്ധയോടെ തന്നെയാണ് കൊണ്ട് നടക്കുന്നത്. അതിപ്പോള്‍ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് പോകാനാണ് എങ്കിലും കൂടെ നിര്‍ത്തി പരിചരിക്കാനാണ് എങ്കിലും ഒക്കെ അങ്ങനെ തന്നെ. അതുപോലെ ഒരു വീഡിയോയാണ് സൗത്ത് ആഫ്രിക്കയിലെ ക്രൂഗര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നും പകര്‍ത്തിയിരിക്കുന്ന ഈ വീഡിയോയും.

സഫാരി വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഒരു റോഡിലൂടെ തന്റെ പിഞ്ചുകുഞ്ഞിനെയും കടിച്ച്‌ പിടിച്ചുകൊണ്ടുപോകുന്ന അമ്മ സിംഹമാണ് വീഡിയോയില്‍. വളരെ ശാന്തമായും എന്നാല്‍ അതീവ സൂക്ഷ്മതയോടെയുമാണ് അമ്മ സിംഹം കുഞ്ഞുമായി പോകുന്നത് എന്നതാണ് വീഡിയോയുടെ പ്രത്യേകത. സിംഹം നടന്നു പോകുമ്ബോള്‍ പശ്ചാത്തലത്തില്‍ അനേകം ക്യാമറകള്‍ ക്ലിക്ക് ചെയ്യുന്ന ശബ്ദം കേള്‍ക്കാം. കാട്ടിലേക്ക് മറയും മുമ്ബ് അവള്‍ ക്യാമറയിലേക്ക് ഒരിക്കല്‍ നോക്കുന്നതും വീഡിയോയില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സഫ്രാസ് സുലൈമാൻ എന്നയാളാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നതും അത് യൂട്യൂബില്‍ പങ്ക് വച്ചിരിക്കുന്നതും. താൻ ഈ റോഡിലൂടെ മിക്കപ്പോഴും പോകാറുണ്ട് എന്നും കടുവകളും സിംഹങ്ങളും ഇതിലൂടെ പോകുന്നത് കാണാമെന്നും സഫ്രാസ് പറയുന്നുണ്ട്. ‘റോഡിന് നടുവിലൂടെ കാട്ടിലേക്ക് പോവുകയായിരുന്നു ആ സിംഹം. അത് കടന്നു പോകുന്നതിന് മുമ്ബായി എന്റെ നേരെയൊന്ന് നോക്കി. അതൊരു സ്പെഷ്യല്‍ മൊമന്റാണ് എന്ന് എനിക്ക് തോന്നി. ഉടനെ തന്നെ ആ ദൃശ്യം പകര്‍ത്തുകയായിരുന്നു’ എന്നും സഫ്രാൻ വിശദീകരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക