കുട്ടികളുടെ രസകരമായ കുറുമ്ബുകള്‍ കാണാന്‍ കാണികള്‍ക്ക് എന്നും ആവേശമാണ്. ഇത് സംബന്ധിക്കുന്ന നിരവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങളിലൂടെ ദിനവും വൈറലാകുന്നത്. എന്നാല്‍ സ്‌കൂള്‍ തുറന്നതോടെ സ്‌കൂളില്‍ ഉണ്ടാകുന്ന ഇത്തരം തമാശ നിറഞ്ഞ സംഭവങ്ങള്‍ അധ്യാപകര്‍ പകര്‍ത്തി പങ്കുവയ്ക്കുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. ടീച്ചറും കുട്ടികളും പഠിത്തവും പഠിപ്പീരുമൊക്കെയായിട്ട് തിരക്കില്‍ ആണെങ്കിലും മഴക്കാലമായതിനാല്‍ അല്പം ഇളവുകള്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കാറുണ്ട്. എന്നാല്‍ ഈ സമയം മുതലെടുത്ത ഒരു വിരുതന്റെ വീഡിയോയാണ് പ്രേക്ഷകരില്‍ ഇപ്പോള്‍ പൊട്ടിച്ചിരി പടര്‍ത്തുന്നത്.

പെരുമഴ പെയ്യുമ്ബോള്‍ ഒരു കുഞ്ഞ് കുറുമ്ബന്‍ മഴയത്ത് കളിക്കാനായി സ്‌കൂള്‍ മുറ്റത്തേക്ക് ഇറങ്ങി ഓടുന്നതാണ് വീഡിയോയില്‍ കാണുന്നത്. കൈയ്യില്‍ കുടയും പിടിച്ചോണ്ടാണ് കുട്ടി ഇറങ്ങിയോടുന്നത്. എന്നാല്‍ രണ്ടാമതൊന്നു ചിന്തിക്കാതെ കുട്ടിയെ പിടിക്കാന്‍ പിന്നാലെ ടീച്ചറും പാഞ്ഞു. സംഭവം കണ്ട് മറ്റ് കുട്ടികളെല്ലാം വരാന്തയില്‍ വന്ന് നില്‍ക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ട് ടീച്ചര്‍മാരാണ് കുട്ടിയെ പിടിക്കാന്‍ ഓടുന്നതെങ്കിലും അവര്‍ക്ക് പിടികൊടുക്കാതെ തെന്നിമാറി ഓടുകയാണ് ഈ വിരുതന്‍. ഓടി തളര്‍ന്നെങ്കിലും ടീച്ചര്‍മാര്‍ ഓട്ടം നിര്‍ത്തിയില്ല. അല്പ നേരം ടീച്ചര്‍മാരെ നെട്ടോട്ടമോടിച്ചിട്ടാണ് ഒടുവില്‍ കുട്ടി പിടികൊടുക്കുന്നത്. വീഡിയോ കണ്ട ഭൂരിഭാഗം ആളുകളുടെയും മുഖത്ത് ചിരി ഉണ്ടായിട്ടുണ്ടാകും. പലരും തങ്ങളുടെ രസകരമായ കുട്ടിക്കാലത്തിലേക്ക് തിരിച്ച്‌ പോയിട്ടുണ്ടാകും. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോ ലക്ഷകണക്കിനാളുകളാണ് കണ്ടത്. തമാശ നിറഞ്ഞ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നെത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക