മാരുതി ഒരു പുതിയ ചുവടു വെയ്പ്പിന് ഒരുങ്ങുകയാണ്. എംപിവി സെഗ്മെന്റിലേക്ക് കമ്ബനി ഒരു ഹൈബ്രിഡ് മോഡല്‍ അവതരിപ്പിക്കുകയാണെന്ന് മാരുതി സുസുക്കി ചെയര്‍മാൻ RC ഭാര്‍ഗവ വെളിപ്പെടുത്തി. റീബാഡ്ജ് ചെയ്‌ത ടൊയോട്ട ഇന്നോവ ഹൈക്രോസാവും മാരുതിയുടെ എൻഗേജ് എംപിവിയായി വിപണിയില്‍ എത്തുക. നെക്‌സ ഔട്ട്‌ലെറ്റുകള്‍ വഴി മാത്രമായിരിക്കും വാഹനത്തിന്റെ വില്‍പ്പന.

ലോഞ്ച് ചെയ്തു കഴിഞ്ഞാല്‍ മാരുതി സുസുക്കി എൻഗേജ് എംപിവിയാവും കമ്ബനിയുടെ മുൻനിര മോഡല്‍, നിര്‍മ്മാതാക്കളുടെ മോഡല്‍ നിരയില്‍ ഗ്രാൻഡ് വിറ്റാരയ്ക്ക് മുകളിലായിരിക്കും ഇതിന്റെ സ്ഥാനം. 2023 ജൂലൈ 5 -ന് എൻഗേജ് ലോഞ്ച് ചെയ്യുമെന്ന് കമ്ബനി വെളിപ്പെടുത്തിയിട്ടുണ്ട്. ടീസറില്‍ “എൻഗേജ് വിത്ത് എ ന്യൂ ലീഗ് ഓഫ് ലക്ഷ്വറി” എന്ന് പരാമര്‍ശിച്ചിട്ടുണ്ട്.എന്താണ് കാരണം എന്ന് വ്യക്തമല്ലെങ്കിലും, ചരിത്രപരമായ യൂറോപ്യൻ ലാൻഡ്‌മാര്‍ക്കുകള്‍ ഈ ടീസറില്‍ എംപിവിയുടെ സില്‍ഹൗറ്റില്‍ ഉണ്ടായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാരുതി എംപിവിയുടെ വില ഇന്നോവ ഹൈക്രോസിനേക്കാള്‍ അല്പം കൂടുതലായിരിക്കാൻ സാധ്യതയുണ്ട്, താമസിയാതെ തന്നെ വാഹനം വില്‍പ്പനയ്‌ക്കെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. യാതൊരു മറവും കൂടാതെ പുതിയ മാരുതി എൻഗേജ് എംപിവിയുടെ ആദ്യ ചിത്രങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നിരിക്കുകയാണ്.

ബാംഗ്ലൂരിനടുത്തുള്ള ടൊയോട്ട പ്ലാന്റില്‍ നിന്നുള്ളതാണ് ഈ ചിത്രങ്ങള്‍. വാഹനത്തിന്റെ ഉത്പാദനം ഔദ്യോഗികമായി ആരംഭിച്ചതായും ആദ്യ യൂണിറ്റുകള്‍ പ്രൊഡക്ഷൻ ലൈനില്‍ നിന്ന് പുറത്തിറങ്ങിയതായും ഇത് സ്ഥിരീകരിക്കുന്നു. വ്യത്യസ്തമായ ഫ്രണ്ട് ഫാസിയയും ചെറുതായി പുനര്‍രൂപകല്‍പ്പന ചെയ്ത ടെയില്‍ ലൈറ്റുകളും മാരുതി സുസുക്കി എൻഗേജില്‍ ഉണ്ടാവും എന്ന് പുതിയ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. അകത്തും പുറത്തും എല്ലാ ടൊയോട്ട ബാഡ്ജുകളും സുസുക്കി ബാഡ്‌ജുകളാക്കി മാറ്റിയിട്ടുണ്ട്. ഫ്രണ്ട് ഫാസിയയ്ക്ക് നെക്സ സ്പെസിഫിക്ക് NEXT’re എല്‍ഇഡി DRL-കള്‍, ഗ്രാൻഡ് വിറ്റാരയ്ക്ക് സമാനമായ ഫ്രണ്ട് ഗ്രില്ല്, ഒരു ക്രോം ബാര്‍, പുനര്‍ രൂപകല്‍പ്പന ചെയ്ത ലോവര്‍ ബമ്ബര്‍ എന്നിവ ലഭിക്കും. ഫോഗ് ലൈറ്റുകളും ടേണ്‍ ഇൻഡിക്കേറ്റര്‍ ഹൗസിംഗും ഹൈക്രോസില്‍ നിന്ന് വ്യത്യസ്തമായിരിക്കും.

പനോരമിക് സണ്‍റൂഫ്, രണ്ടാം നിര സീറ്റുകള്‍ക്കുള്ള ഓട്ടോമൻ ഫംഗ്‌ഷൻ, ADAS സ്യൂട്ട്, പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, ആംബിയന്റ് ലൈറ്റിംഗ്, സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്റഗ്രേഷനോടുകൂടിയ 10 ഇഞ്ച് ഇൻഫോടെയിൻമെന്റ് സ്‌ക്രീൻ, 7.0 ഇഞ്ച് TFT സ്‌ക്രീൻ, 360 ഡിഗ്രി ക്യാമറ, കണക്ടഡ് കാര്‍ ടെക്ക് എന്നിവ ഉള്‍പ്പെടുന്നു.

ഇന്നോവ ഹൈക്രോസ് ഒരുങ്ങുന്ന ടൊയോട്ടയുടെ അതേ TNGA പ്ലാറ്റ്ഫോം മാരുതി സുസുക്കി എൻഗേജ് എംപിവിയിലും അവതരിപ്പിക്കും. ഇതൊരു മോണോകോക്ക് ഷാസിയാണ്. മികച്ച ഡൈനാമിക്സും റൈഡ് ക്വാളിറ്റിയും ഇത് വാഗ്ദാനം ചെയ്യുന്നു. ഇന്നോവ ക്രിസ്റ്റ പോലുള്ള ലാഡര്‍ ഫ്രെയിം വാഹനങ്ങളുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ഈ ഷാസി ഭാരം കുറഞ്ഞതും കൂടുതല്‍ ഇന്ധനക്ഷമതയുള്ളതുമായിരിക്കും.173 bhp മാക്സ് പവറും 209 Nm torque പീക്ക് ഉം പുറപ്പെടുവിക്കുന്ന 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാവും എംപിവിയുടെ ഹൃദയം.

ബേസ് സ്പെക്ക് ടാക്സി മോഡലില്‍ പോലും ഒരു CVT ഓട്ടോമാറ്റിക് മാത്രമാണ് ട്രാൻസ്മിഷൻ ഓപ്ഷൻ എന്നതും ശ്രദ്ധേയമാണ്. ടൊയോട്ടയുടെ അഞ്ചാം തലമുറ ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള ഹൈബ്രിഡ് വേരിയന്റുകളും ലൈനപ്പിലുണ്ട്.184 bhp കരുത്തും 188 Nm torque ഉം ഉത്പാദിപ്പിക്കാൻ ട്യൂണ്‍ ചെയ്തിരിക്കുന്ന അതേ 2.0 ലിറ്റര്‍ എഞ്ചിനുമായി കമ്ബനി ഇതിനെ കണക്‌ട് ചെയ്യുന്നു. ഈ ഹൈബ്രിഡ് സിസ്റ്റത്തില്‍ ഒരു ചെറിയ നിക്കല്‍ മെറ്റല്‍ ഹൈഡ്രൈഡ് ബാറ്ററിയും 11 bhp പവറും 206 Nm torque ഉം പുറപ്പെടുവിക്കുന്ന ഇലക്‌ട്രിക് മോട്ടോറുമാണുള്ളത്. ലിറ്ററിന് 23.24 കിലോമീറ്റര്‍ മൈലേജാണ് ഹൈബ്രിഡ് വേരിയന്റുകള്‍ക്ക് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്ന മൈലേജ്.

നിലവില്‍, ഇന്നോവ ഹൈക്രോസ് ഇന്ത്യയിലും ഇന്തോനേഷ്യയിലും (കിജാങ് ഇന്നോവ സെനിക്സ്) ലഭ്യമാണ്. മാരുതി സുസുക്കി അതിന്റെ ടീസറില്‍ യൂറോപ്യൻ ലാൻഡ്‌സ്‌കേപ്പ് ഉപയോഗിച്ചിരിക്കുന്നതിനാല്‍, സുസുക്കി ബ്രാൻഡിംഗില്‍ എംപിവി അന്താരാഷ്ട്ര വിപണിയില്‍ വില്‍ക്കാൻ കമ്ബനി ഉദ്ദേശിക്കുന്നുണ്ടോ എന്ന് ഒരു സംശയം ഉയരുന്നുണ്ട്. TNGA എന്നത് ഒരു ഗ്ലോബല്‍ പ്ലാറ്റ്‌ഫോമാണ് എന്നത് ഒരു പ്ലസ് പോയിന്റാണ്. കൂടാതെ ഇതിന് ADAS ഉം ഹൈബ്രിഡ് സാങ്കേതികവിദ്യയും ലഭിക്കുന്നു, അത് യൂറോപ്യൻ ചട്ടക്കൂടുകള്‍ പാലിക്കുന്നതാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക