തിരുവനന്തപുരം: തലസ്ഥാന നഗരയില്‍ ഒരു കാറില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പാഞ്ഞ പ്രസ് സ്റ്റിക്കര്‍ പതിച്ച ടൊയോട്ട ഇന്നോവ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആയിരുന്നു. ബ്ലാക്ക് ലിസ്റ്റില്‍പ്പെട്ട നിരവധി കേസുകള്‍ ഉള്ള വാഹനമായിരുന്നു ഇത്. ഇപ്പോഴിതാ ഈ ഇന്നോവ കാറിന് പിടിവീണിരിക്കുന്നു. 2013 മുതല്‍ കുടിശിക ഉണ്ടായിരുന്ന പിഴയിനത്തില്‍ 53600 രൂപ തിരുവനന്തപുരം സിറ്റി പൊലീസും മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്ന് വാഹന ഉടമയില്‍ നിന്ന് ഈടാക്കി.

പൂന്തുറ സ്വദേശി സിദ്ധിഖിന്റെ പേരിലുള്ള കെ എല്‍ 01 എ വി 4777 എന്ന ഇന്നോവ കാറിന്റെ പേരില്‍ ഏഴ് വര്‍ഷത്തോളമായി കുടിശിക ഉണ്ടായിരുന്നു. 68 ഓളം തവണ വേഗതാ ലംഘനത്തിനായിരുന്നു കേസ്. ഈ പിഴ തുകയാണ് ഇന്ന് മോട്ടോര്‍ വാഹനവകുപ്പിലും പൊലീസിലുമായി ഉടമ കെട്ടിവെച്ചത്. കഴിഞ്ഞ ദിവസമാണ് പാളയത്ത് വച്ച്‌ രാജീവ് ചന്ദ്രശേഖരന്‍ നായര്‍ എന്നയാളുടെ കാറില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പാഞ്ഞ പ്രസ് സ്റ്റിക്കര്‍ പതിച്ച ഇന്നോവ കാര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ച ആകുന്നത്. തുടര്‍ന്ന് വാഹനത്തിന്റെ നമ്ബര്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ് സൈറ്റില്‍ തിരഞ്ഞ രാജീവ് കണ്ടത് വാഹനം ബ്ലാക്ക്ലിസ്റ്റ് ചെയ്‍തിരിക്കുന്നതായാണ്. കാറിന്റെ ഫോട്ടോ സഹിതം രാജീവ് നടന്ന സംഭവം വിവരിച്ച്‌ ഫേസ്‌ബുക്കില്‍ പോസ്റ്റ് ഇട്ടതോടെ വിഷയം ചര്‍ച്ച ആയി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിന് പിന്നാലെ വാഹനത്തിന്റെ വിവരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിവാഹന്‍ മൊബൈല്‍ അപ്പ്ളിക്കേഷനില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. സംഭവം വര്‍ത്തയായതോടെ വിഷയത്തില്‍ ഉടന്‍ നടപടിയെടുക്കാന്‍ സിറ്റി പൊലീസ് കമീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ നിര്‍ദേശം നല്‍കുകയായിരുന്നു. പൊലീസ് ഇടപെട്ടതോടെ വാഹനയുടമ കുടിശികയുള്ള പിഴത്തുക ഒടുക്കാന്‍ തയ്യാറായി. 2013 മുതലുള്ള 28 വേഗത ലംഘനത്തിന്റെ പിഴയിനത്തില്‍ 36500 രൂപയാണ് മോട്ടോര്‍ വാഹനവകുപ്പില്‍ വാഹന ഉടമ കെട്ടിവെച്ചത്. 2014 മുതലുള്ള 40 വേഗത ലംഘനത്തിന്റെ പിഴയിനത്തില്‍ 17100 രൂപയാണ് കേരള പൊലീസിന് നല്‍കേണ്ടതായി വന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക