തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ അപകടത്തില്‍പെട്ട ശേഷം നിര്‍ത്താതെ വേഗത്തില്‍ പാഞ്ഞുപോയ ഇന്നോവ കാര്‍ മോട്ടോര്‍ വാഹന വകുപ്പ് ബ്ലാക്ക് ലിസ്റ്റ് ചെയ്ത വാഹനം. നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം തലസ്ഥാനത്ത് നടന്ന ഈ നാടകീയ സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. രാജീവ് ചന്ദ്രശേഖരന്‍ നായര്‍ എന്നയാളുടെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

പാളയം ഭാഗത്ത് വച്ചാണ് രാജീവ് ചന്ദ്രശേഖരന്‍ സഞ്ചരിച്ചിരുന്ന കാറില്‍ ഇന്നോവ ഇടിച്ചത്. തുടര്‍ന്ന് നിര്‍ത്താതെ ഓടിച്ചു പോകുകയായിരുന്നു. ഒരുവിധം പിന്തുടര്‍ന്നെങ്കിലും പൊടുന്നനെ കണ്‍മുന്നില്‍ നിന്നും അപ്രത്യക്ഷമായി. ഒടുവില്‍, കയ്യില്‍ കിട്ടിയ രജിസ്‌ട്രേഷന്‍ നമ്ബര്‍ വച്ച്‌ മോട്ടോര്‍വാഹന വകുപ്പിന്റെ വെബ്‌സൈറ്റില്‍ പരിശോധിച്ചപ്പോഴാണ് വാഹനം മോട്ടോര്‍ വാഹന വകുപ്പ് ബ്ലാക്ക് ലിസ്റ്റ് ചെയ്തതാണെന്ന് തിരിച്ചറിഞ്ഞത്. ഇടിച്ച കാറില്‍ പ്രസ്സ് സ്റ്റിക്കര്‍ ഒട്ടിച്ചിരുന്നു. വാഹനത്തെ ശാസ്തമംഗലം പൈപ്പിന്മൂട് വരെ പിന്തുടര്‍ന്നെങ്കിലും ഇന്നോവ ഒന്ന് സ്ലോ പോലും ചെയ്യാതെ വീണ്ടും പാഞ്ഞു എന്നുമാണ് രാജീവ് ചന്ദ്രശേഖരന്‍ നായര്‍ ഫേസ് ബുക്കില്‍ കുറിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

https://m.facebook.com/story.php?story_fbid=3822792964493644&id=100002889358787

https://m.facebook.com/story.php?story_fbid=3822638184509122&id=100002889358787

മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റില്‍ രജസ്‌ട്രേഷന്‍ നമ്ബര്‍ നല്‍കിയപ്പോഴാണ് അമ്ബരപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്സൈറ്റില്‍ ബ്ലാക്ക് ലിസ്റ്റ് ചെയ്തിട്ടുള്ള ഇന്നോവയായിരുന്നു ഇത്. നിലവില്‍ ഈ വാഹനത്തിനെതിരെ 27 കേസുകള്‍ ആണുള്ളത്. ഈ വിവരങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ സഹിതം പോസ്റ്റുകള്‍ ഇട്ടതോടെ സംഭവം വൈറലാകുകയായിരുന്നു. ഇത്രയും കേസുകള്‍ ഉള്ളൊരു വാഹനം എങ്ങനെയാണ് പരിശോധനകളെ മറികടന്ന് ജീവന് ഭീഷണിയായി നിരത്തില്‍ ഓടുന്നതെന്നാണ് പലരും ചോദിക്കുന്നത്.

എന്നാല്‍ ഈ സംഭവത്തില്‍ കേസെടുക്കേണ്ടത് പൊലീസ് ആണെന്നാണ് മോട്ടോര്‍വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും മറ്റും പൊലീസിനെ സ്വമേധയാ കേസെടുക്കാം എന്ന് മോട്ടോര്‍വാഹന വകുപ്പിലെ ഒരു ഉന്നതോദ്യോഗസ്ഥന്‍ ഒരു ന്യൂസ് ചാനലിനോട് വെളിപ്പെടുത്തിയത്. വലിയ കേസുകളും പിഴകളും ഉള്ള വാഹനങ്ങളെയാണ് ഇത്തരത്തില്‍ ബ്ലാക്ക് ലിസ്റ്റില്‍പ്പെടുത്തുന്നതെന്നാണ് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. രജിസ്ട്രഷന്‍ ചെയ്യാതെ നിരത്തിലിറക്കിയ വാഹനങ്ങളും ഇങ്ങനെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടാം. ഇത്തരം വാഹനങ്ങള്‍ക്ക് വില്‍ക്കുക, ഉടമസ്ഥാവകാശം മാറ്റുക തുടങ്ങി മോട്ടോര്‍ വാഹന വകുപ്പിലെ യാതൊരുവിധ സേവനങ്ങളും ലഭിക്കില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക