സൗത്ത് കൊറിയയില്‍ ഏഷ്യാന എയര്‍ലൈന്‍സിന്റെ വിമാനം 650 അടി ഉയരത്തില്‍ പറക്കവെ യാത്രികന്‍ എമര്‍ജന്‍സി എക്‌സിറ്റ് തുറന്നു. സിയോളില്‍ വെള്ളിയാഴ്ചയാണ് സംഭവം. 200 യാത്രികരുമായ പോയ ദി എയര്‍ബസ് എ321-200 എന്ന വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റ് വാതിലാണ് ഡീഗു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ റണ്‍വേക്കരികില്‍ തുറന്നത്.

വാതിലിനടുത്ത് ഇരുന്ന യാത്രികന്‍ എമര്‍ജന്‍സി എക്‌സിറ്റിന്റെ ലിവറില്‍ അമര്‍ത്തുകയായിരുന്നു. വാതില്‍ തുറന്നതോടെ ചില യാത്രികര്‍ക്ക് ശ്വാസം തടസം നേരിട്ടു. ബുദ്ധമുട്ട് അനുഭവപ്പെട്ട 9 പേരെ ലാന്‍ഡിംഗിന് ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സാരമായ പരിക്കുകള്‍ ആര്‍ക്കുമില്ലെന്ന് ഏഷ്യാന എയര്‍ലൈന്‍സ് അറിയിച്ചു. വാതില്‍ തുറന്ന യാത്രികനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക