മാണ്ഡ്യയിലെ കെ.ആര്‍. പേട്ട് മണ്ഡലത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി കെ.സി. നാരായണ ഗൗഡയുടെ അനുയായികള്‍ നല്‍കിയ സാരികള്‍ ഉപേക്ഷിച്ച്‌ വോട്ടര്‍മാര്‍. പോളിങ് ദിനമായ ബുധനാഴ്ചയാണ് സാരികള്‍ ഉപേക്ഷിച്ചത്. കെ.ആര്‍. പേട്ടിലെ ഗജ്ജിഗെരെ ഗ്രാമത്തിലാണ് സംഭവം.

പ്രചാരണവേളയിലാണ് ബി.ജെ.പി. സ്ഥാനാര്‍ഥിയുടെ അനുയായകള്‍ സാരികള്‍ വിതരണം ചെയ്തതെന്ന് ഗ്രാമവാസികള്‍ പറയുന്നു. സാരികള്‍ക്കൊപ്പം കോഴിയും നല്‍കിയിരുന്നു. എന്നാല്‍, സാരി ലഭിച്ച വോട്ടര്‍മാരില്‍ ചിലര്‍ പോളിങ് ദിനത്തില്‍ രാവിലെ അവ നാരായണഗൗഡയുടെ ഒരു അനുയായിയുടെ വീടിനുമുന്നില്‍ ഉപേക്ഷിക്കുകയായിരുന്നു. കൂടാതെ ബി.ജെ.പി.ക്കെതിരേ മുദ്രാവാക്യവും മുഴക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, സംഭവത്തില്‍ നാരായണഗൗഡയോ ബി.ജെ.പി. നേതൃത്വമോ പ്രതികരിച്ചിട്ടില്ല.2018-ല്‍ ജെ.ഡി.എസ്. ടിക്കറ്റില്‍ ജയിച്ച നാരായണഗൗഡ പിന്നീട് ഓപ്പറേഷന്‍ കമലയിലൂടെ ബി.ജെ.പി.യിലെത്തുകയായിരുന്നു. തുടര്‍ന്ന് 2019-ലെ ഉപതിരഞ്ഞെടുപ്പില്‍ ജയിക്കുകയും കായികമന്ത്രിയാകുകയും ചെയ്തു. 2013 മുതല്‍ നാരായണഗൗഡ പ്രതിനിധാനംചെയ്യുന്ന മണ്ഡലമാണ് കെ.ആര്‍. പേട്ട്. അതിനാല്‍, ഇക്കുറിയും മണ്ഡലം തനിക്കൊപ്പം നില്‍ക്കുമെന്ന ഉറച്ചപ്രതീക്ഷയിലാണ് നാരായണഗൗഡ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക