വിവാഹ വേളയിൽ നടന്ന രസകരമായ സംഭവം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. താലി കെട്ടാൻ കഴിയാതെ വിഷമിക്കുന്ന വരന്റെയും വധുവായ മകളെ ചുംബിക്കാതെ ഭാര്യയെ ചുംബിക്കുന്ന അച്ഛന്റെയും വീഡിയോ നമ്മൾ കണ്ടതാണ്. അത്തരത്തിലുള്ള ഒരു വിവാഹ പോസ്റ്റാണ് ഇപ്പോൾ ലിങ്ക്ഡ്ഇനിൽ വൈറലാകുന്നത്.

ആമസോണിൽ ഗ്രൂപ്പ് ഓപ്പറേഷൻ മാനേജരായ വധുവിന് വരൻ ഒരുക്കിയ ഒരു സർപ്രൈസിനെ കുറിച്ചാണ് ഈ പോസ്റ്റ്. വിവാഹസമയത്ത് കഴുത്തിൽ അണിയേണ്ടിയിരുന്ന മാല നഷ്ടപ്പെട്ടതായി നടിക്കുകയായിരുന്നു വരൻ. അപ്പോൾ ഒരു ആമസോൺ ഡെലിവറി ബോയ് ഒരു പെട്ടിയുമായി സ്റ്റേജിൽ വന്നു. കയ്യിലെ പെട്ടിയിൽ ഒരു പൂമാല ഉണ്ടായിരുന്നു. വധുവും ഇത് കണ്ട് ചിരിക്കുന്നതും കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗൂഗിൾ ആഡ്‌സ് സീനിയർ മാനേജർ കൃഷണ വർഷ്നിയുടെയും ആമസോൺ ജീവനക്കാരിയായ ഫഗുനി ഖന്നയുടെയും വിവാഹത്തിനിടെയാണ് രസകരമായ ഈ സംഭവം നടന്നത്. ‘ആമസോണിൽ ജോലി ചെയ്യുന്ന എന്റെ ഭാര്യ ഫഗുനിക്ക് ഞാൻ ഒരു സർപ്രൈസ് നൽകി. ഞാൻ മാല നഷ്ടപ്പെട്ടതായി നടിച്ചു. എന്നിട്ട് ആമസോണിൽ ഓർഡർ ചെയ്തു.’ കൃഷ്ണ ചിത്രത്തോടൊപ്പം എഴുതി.

ലിങ്ക്ഡ്ഇന്നിലെ ഈ പോസ്റ്റ് ആറായിരത്തോളം പേർ ലൈക്ക് ചെയ്തിട്ടുണ്ട്. നിരവധി പേർ കമന്റ് ചെയ്തു. നിങ്ങളുടെ ഭാര്യയ്ക്ക് മനോഹരമായ ഒരു നിമിഷമാണ് നിങ്ങൾ സമ്മാനിച്ചതെന്നും നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി ഒരു സർപ്രൈസ് ഒരുക്കുന്നത് എപ്പോഴും നല്ലതാണെന്നും ആളുകൾ പ്രതികരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക