കടബാധ്യതയെ തുടര്‍ന്ന് വയനാട്ടില്‍ കര്‍ഷകന്‍ ജീവനൊടുക്കി. ചെന്നലോട് പുത്തന്‍പുരയില്‍ ദേവസ്യ എന്ന സൈജനാണ് മരിച്ചത്. ബുധനാഴ്ച്ച പുലര്‍ച്ചെയാണ് മരണം. വിഷം കഴിച്ച്‌ ഗുരുതരാവസ്ഥയിലായിരുന്ന ഇദ്ദേഹംകല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

വിവിധ ബാങ്കുകളിലും മറ്റുമായി 17 ലക്ഷത്തിലധികം രൂപയുടെ കടബാധ്യതയുണ്ട്. കഴിഞ്ഞ ദിവസം വേനല്‍ മഴയിലും കാറ്റിലും അറുനൂറോളം നേന്ത്രവാഴകള്‍ നശിച്ചിരുന്നു വാഴ കൃഷി നശിച്ചതോടെ വലിയ മനോവിഷമത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വയനാട്ടിലെ കര്‍ഷക ആത്മഹത്യകര്‍ഷകരുടെ കടബാധ്യത എഴുതിത്തള്ളണമെന്ന് ആവശ്യപ്പെടുമ്ബോള്‍ സാമ്ബത്തിക പരാധീനത ഉന്നയിക്കുന്ന സര്‍ക്കാര്‍ വാര്‍ഷികാഘോഷങ്ങള്‍ക്ക് കോടികള്‍ ചെലവഴിക്കുകയാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെ കെ അബ്രഹാം . അടിയന്തരമായി കര്‍ഷകരുടെ കടം എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക