പലപ്പോഴും വിവാഹ ചടങ്ങുകളിലെ ചെറിയ അബദ്ധങ്ങള്‍ വലിയതോതില്‍ പ്രചരിക്കപ്പെടാറുണ്ട്. നേരത്തെ അത് ആളുകള്‍ പറഞ്ഞുള്ള അനുഭവ കഥകളായിട്ടായിരുന്നെങ്കില്‍ ഇന്ന് മൊബൈല്‍ ഫോണും സാമൂഹിക മാധ്യമങ്ങളും ഏറെ പ്രചാരം നേടിയ കാലത്ത് അത്തരം അനുഭവങ്ങള്‍ അപ്പോള്‍‌ തന്നെ വിഡിയോകളായി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്നു.

ഇത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ വലിയ രീതിയിൽ ചർച്ചയാകുന്നത്. ‘ ഈ അളിയന് എന്ത് സംഭവിച്ചു!!!’ എന്ന കുറിപ്പോടെ @HasnaZarooriHai എന്ന ട്വിറ്റര്‍ ഹാന്‍റിലില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വിവാഹ വേദിയില്‍ നിന്നിരുന്ന വരന്‍റെ പാന്‍റ് താഴേയ്ക്ക് അഴിഞ്ഞ് വീഴുന്നതിന് പിന്നാലെ ഇയാള്‍ വിവാഹവേദിയില്‍ നിന്നും പുറത്ത് കടക്കുന്നത് വീഡിയോയില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വരനും വധുവും പരസ്പരം മാലകള്‍ കൈമാറാന്‍ നില്‍ക്കുന്നിടത്ത് നിന്നാണ് വീഡിയോ തുടങ്ങുന്നത്. ഫോണ്‍ കാമറ ഉപയോഗിക്കുന്നയാള്‍ വരന്‍റെ പാന്‍റ്സ് ഊരിപ്പോകുന്നത് കാണുകയും വിളിച്ച്‌ പറയുകയും ചെയ്യുന്നത് വീഡിയോയില്‍ കേള്‍ക്കാം. തുടര്‍ന്ന് ഇയാള്‍ വരന്‍റെ മുഴുവന്‍ ചിത്രവും ലഭിക്കുന്നതിനായി ഫോണ്‍ ക്യാമറ ചരിച്ച്‌ പിടിക്കുന്നു. ഇതിനിടെ വധു വരന്‍റെ കഴുത്തില്‍ മാലയിടുകയും പിന്നാലെ വരന്‍ വധുവിന്‍റെ കഴുത്തില്‍ മാല ചാര്‍ത്തുകയും ചെയ്യുന്നു. മാല ഇടുന്നതിനായി വരന്‍ അനങ്ങിയതിന് പിന്നാലെ പാന്‍റ്സ് താഴേക്ക് ഊര്‍ന്ന് ഇറങ്ങുന്നു.എന്നാല്‍ വരന്‍ ഇതേ കുറിച്ച്‌ ബോധവാനായിരുന്നില്ല.

ആരൊക്കെയോ വിളിച്ച്‌ പറയുമ്ബോഴാണ് ഇയാള്‍ താഴേക്ക് നോക്കുന്നതും ഊരിപ്പോയ പാന്‍റ് വലിച്ച്‌ കേറ്റിക്കൊണ്ട് വിവാഹ വേദി വിടുന്നതും. അപ്പോഴും ചിരി നിര്‍ത്താനാകാതെ വധു വിവാഹ വേദിയില്‍ പാടുപെടുകയായിരുന്നു. വീഡിയോ ഇതിനകം 36000 പേരാണ് കണ്ടത്. നിരവധി പേര്‍ കമന്‍റുമായെത്തി. ‘ജീവിതത്തില്‍ ഒരിക്കലുള്ള സംഭവം എന്നെന്നും ഓര്‍മ്മയില്‍ നില്‍ക്കും. നിമിഷങ്ങള്‍ ആസ്വദിക്കൂ.. ദൈവം നിങ്ങളെ രണ്ടുപേരെയും ഒരുപാട് സന്തോഷവും ഒരുമയും നല്‍കി അനുഗ്രഹിക്കട്ടെ.’ ഒരാള്‍ വീഡിയോയുടെ താഴെ കുറിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക