പിഞ്ചു ബാലികയെ ക്രൂരമായി മര്‍ദ്ദിച്ച പിതാവിനെ കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുംകടവ്, ആലപ്പാട് മുണ്ടുതറ ക്ഷേത്രത്തിന് സമീപം തോണ്ടപ്പുറത്ത് സിന്ധുജനെ (47) ആണ് കസ്റ്റഡിയിലെടുത്തത്.

പിതാവ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചിരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട കൊല്ലം സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരമാണ് കരുനാഗപ്പള്ളി പൊലീസ് ഇയാളെ പിടികൂടിയത്. കുട്ടിയെ മുടിക്ക് കുത്തിപ്പിടിച്ച്‌ ചെരുപ്പ് ഉപയോഗിച്ചും കൈ കൊണ്ടും ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക