ദശലക്ഷക്കണക്കിന് ആരാധകര്‍ക്ക് മുന്നില്‍ തന്റെ ആകാരവടിവ് പ്രദര്‍ശിപ്പിക്കാന്‍ ഉര്‍വശി റൗട്ടേല (Urvashi Rautela) ഭയപ്പെടുന്നില്ല. സിംഗ് സാബ് ദി ഗ്രേറ്റ് (2013) എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചതും സനം റേ, ഗ്രേറ്റ് ഗ്രാന്‍ഡ് മസ്തി, ഹേറ്റ് സ്റ്റോറി 4, പഗല്‍പന്തി തുടങ്ങിയ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടതും മുതല്‍ സുന്ദരിയായ ഉര്‍വശി ഏവരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നു.

ഈയിടെ നടി ദുബായിലുളള ലോകത്തിലെ തന്നെ ഏറ്റവും ആഡംബര ഹോട്ടലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബുര്‍ജ് അല്‍-അറബിന് മുകളില്‍ ഒരു നൃത്ത പ്രകടനവും നടത്തി. ഉര്‍വശി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ മിന്നുന്ന പ്രകടനത്തിന്റെ ഒരു ദൃശ്യവും പങ്കുവെച്ചു. തിളങ്ങുന്ന സ്‌ട്രാപ്പ്‌ലെസ് ഷീര്‍ ഗൗണില്‍ നടി സുന്ദരിയായി ആയി കാണപ്പെട്ടു. ഡയമണ്ട് കമ്മലുകളും ഉയര്‍ന്ന പോണിടെയിലും ഉപയോഗിച്ച്‌ അവര്‍ തന്റെ ലുക്ക് പൂര്‍ത്തിയാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നിരുന്നാലും, സ്റ്റേജില്‍ പ്രകടനം നടത്തുമ്ബോള്‍, ഉര്‍വ്വശിക്ക് ഏകദേശം കാര്യങ്ങള്‍ കൈവിട്ടു പോകുന്ന നിലയിലെ ഒരു നിമിഷം ഉണ്ടായിരുന്നു. (വീഡിയോ ചുവടെ). സ്ട്രാപ്പ് ലെസ് ഗൗണിൻറെ മുകൾഭാഗം താഴേക്ക് ഊർന്നു പോകുന്ന ഒരു സാഹചര്യമാണ് ഉണ്ടായത്. എന്നിരുന്നാലും, നടി തന്റെ വസ്ത്രം കൈകൊണ്ട് താങ്ങി, അത് ഭംഗിയായി കൈകാര്യം ചെയ്തു. നടി തന്റെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ പ്രകടനത്തിന്റെ വീഡിയോ പങ്കുവെച്ചു.

നേരത്തെ, പ്രമുഖ ഇറാഖ് മാസികയായ ബാഗ്ദാദ് സ്റ്റൈല്‍ സ്ട്രീറ്റിന്റെ 2021 മാര്‍ച്ചിലെ പ്രത്യേക ലക്കത്തിന്റെ കവറില്‍ പ്രത്യക്ഷപ്പെടുന്ന ആദ്യ ഇന്ത്യന്‍ നടിയായി ഉര്‍വശി റൗട്ടേല മാറി. ഇത് മാത്രമല്ല, 2020 ലെ അറബ് ഫാഷന്‍ വീക്കില്‍ ഷോസ്റ്റോപ്പറായി പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ ഇന്ത്യന്‍ സെലിബ്രിറ്റിയായി അവര്‍ മാറി. പ്രൊഫഷണല്‍ രംഗം എടുത്താല്‍, 200 കോടി ബിഗ് ബജറ്റ് ചിത്രമായ ‘ദി ലെജന്‍ഡ്’ എന്ന ചിത്രത്തിലൂടെ ശരവണയ്‌ക്കൊപ്പം തമിഴില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് ഉര്‍വശി. രണ്‍ദീപ് ഹൂഡയ്‌ക്കൊപ്പം ജിയോ സ്റ്റുഡിയോസ് വെബ് സീരീസായ ‘ഇന്‍സ്പെക്ടര്‍ അവിനാഷ്’ എന്ന ചിത്രത്തിലും അവര്‍ അഭിനയിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക