ചോക്ലേറ്റ് ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിച്ച്‌ കാഡ്ബറി. യുകെയിലെ സ്‌റ്റോറുകളില്‍ നിന്നാണ് ആയിരക്കണക്കിന് ചോക്ലേറ്റുകള്‍ തിരിച്ചുവിളിച്ചത്. ലിസ്റ്റീരിയ രോഗബാധയെ തുടര്‍ന്നാണ് കാഡ്ബറിയുടെ ഈ നടപടി.

ഈ ബാച്ചുകളില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങിയ ആളുകള്‍ക്ക് അവ കഴിക്കരുതെന്നും പകരം റീഫണ്ടിനായി തിരികെ നല്‍കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.യുകെയുടെ ഫുഡ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി ഉപഭോക്താക്കളോട് ഉല്‍പ്പന്നങ്ങളുടെ എക്‌സ്പയറി ഡേറ്റ് പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ക്രഞ്ചി, ഡെയിം, ഫ്‌ലേക്ക്, ഡയറി മില്‍ക്ക് ചങ്ക്സ് എന്നിവയെക്കുറിച്ച്‌ ഫുഡ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലിസ്റ്റീരിയ അണുബാധ എന്നത് ഭക്ഷണത്തിലൂടെ പകരുന്ന ഒരു ബാക്ടീരിയ രോഗമാണ്. സാധാരണയായി മലിനമായ ഭക്ഷണം കഴിക്കുന്നത് മൂലമാണ് ബാക്ടീരിയകള്‍ ശരീരത്തില്‍ എത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക