എ.ആര്‍ റഹ്മാന്റെ സംഗീത നിശ നിര്‍ത്തിവെപ്പിച്ച്‌ പൊലീസ്. പൂനൈയിലെ സംഗവാടിയിലെ രാജ ബഹദൂര്‍ മില്ലന് സമീപത്ത് പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കുമ്ബോഴാണ് പൊലീസ് വേദിയിലെത്തിയത്. രാത്രി എട്ടുമണിമുതല്‍ 10 വരെയായിരുന്നു സംഗീത നിശക്ക് സമയം അനുവദിച്ചത്. എന്നാല്‍ പത്ത് മണിക്ക് ശേഷവും പരിപാടി തുടര്‍ന്നു.ഇതോടെയാണ് പൊലീസ് വേദിയിലെത്തി പരിപാടി നിര്‍ത്താന്‍ ആവശ്യപ്പെട്ടതെന്ന് പൂനെ ഡിസിപി സോണ്‍ 2 സ്മാര്‍തന പാട്ടീലിനെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

അനുവദിച്ച സമയം കഴിഞ്ഞെന്ന് അദ്ദേഹത്തെ അറിയിക്കുകയും അതിന് ശേഷം പാട്ട് നിര്‍ത്തുകയായിരുന്നെന്നും പൊലീസ് പറയുന്നു. എ.ആര്‍ റഹ്മാന്റെ ഹിറ്റ് ഗാനമായ ‘ഛയ്യ ഛയ്യ’ വേദിയില്‍ ആലപിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് പൊലീസ് വേദിയിലെത്തിയത്. പൊലീസ് പാട്ടു പാടി തീര്‍ക്കാനനുവദിക്കാതെ പരിപാടി നിര്‍ത്താന്‍ ആവശ്യപ്പെടുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, ഷോ വിജയിപ്പിച്ചതിന് ആരാധകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് എ.ആര്‍ റഹ്മാന്‍ രംഗത്തെത്തി. ‘പൂനെ! കഴിഞ്ഞ രാത്രിയിലെ എല്ലാ സ്‌നേഹത്തിനും സന്തോഷത്തിനും നന്ദി! ! പൂനെ ശാസ്ത്രീയ സംഗീതത്തിന്റെ ഈറ്റില്ലമായതില്‍ സംശയിക്കാനില്ല. നിങ്ങള്‍ക്കൊപ്പം വീണ്ടും പാടാന്‍ ഞങ്ങള്‍ ഉടന്‍ മടങ്ങിവരും!’ അദ്ദേഹം സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക