രാജ്യത്ത് അവശ്യസാധനങ്ങള്‍ക്ക് മൂന്ന് ശതമാനം മുതല്‍ മുപ്പത് ശതമാനം വരെ വില വര്‍ധനയെന്ന് കണക്കുകള്‍. ഒരു വര്‍ഷം കൊണ്ട് അരിയും, മുളകും, പഞ്ചസാരയും, പാലും ഉള്‍പ്പെടെ എല്ലാ വസ്തുക്കള്‍ക്കും വില കൂടി. അരി മുതല്‍ ഉള്ളി വരെ, ഉഴുന്ന് മുതല്‍ മുളക് വരെ ഇങ്ങനെ എല്ലാ വീടുകളിലും അത്യാവശ്യം വാങ്ങുന്ന എട്ട് ഉല്‍പ്പന്നങ്ങള്‍ക്കും പൊതുവിപണിയില്‍ വില ഉയര്‍ന്നു എന്നാണ് ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്‍റിന്‍റെ കണക്കുകള്‍ കാണിക്കുന്നത്.

ചുവന്ന മട്ട അരിക്ക് 41.79 രൂപയില്‍ നിന്ന് ഈ വര്‍ഷം 49.50 രൂപയായി. ചില്ലറ വില്‍പ്പന വിലയുടെ സംസ്ഥാന ശരാശരിയില്‍ ഏഴ് രൂപ എഴുപത്തൊന്ന് പൈസയുടെ വര്‍ധനയാണ് ഉണ്ടയതത്. ആന്ധ്ര, വെള്ള 38.08 രൂപയില്‍ നിന്ന് 47.69 രൂപയായി. ഒന്‍പത് രൂപ അറുപത്തിയൊന്ന് പൈസയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉഴുന്നുപരിപ്പിന് 119 ല്‍ നിന്ന് 126.80 രൂപയായി. വര്‍ധന ഏഴ് രൂപ എണ്‍പത് പൈസ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പഞ്ചസാരക്കും നേരിയ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വര്‍ഷം കൊണ്ട് ഒരു രൂപ ഏഴ് പൈസയാണ് കൂടിയത്. മില്‍മ പാലിന് ലിറ്റ്‌റിന് നാല്പത്തി ആറ് രൂപ മുപ്പത്തി ഏഴ് പൈസയില്‍ നിന്ന് അന്‍പത്തി രണ്ട് രൂപ നാല്പത്തി അഞ്ച് പൈസയായി. കൂടിയത് ആറ് രൂപ എട്ട് പൈസ. ഒരു ഡസന്‍ നാടന്‍ മുട്ടക്ക് എണ്‍പത്തി ആറ് രൂപ എണ്‍പത്തി നാല് പൈസയില്‍ നിന്ന് തൊണ്ണൂറ്റി ഒന്ന് രൂപ ഒന്‍പത് പൈസയായി.

മുളകിന് ഇരുന്നൂറ്റി മുപ്പത് രൂപയില്‍ നിന്ന് ഇരുന്നൂറ്റി എണ്‍പത്തേഴ് രൂപ അന്‍പത് പൈസയായി കുതിച്ചു. വര്‍ദ്ധന അന്‍പത്തിയേഴ് രൂപ അന്‍പത് പൈസ. ചെറിയ ഉള്ളിക്ക് മുപ്പത്തിയെട്ട് രൂപ എഴുപത്തൊന്ന് പൈസയില്‍ നിന്ന് അന്‍പത്തി അഞ്ച് രൂപ അറുപത്തി നാല് പൈസ ആയും കൂടി. പതിനാറ് രൂപ തൊണ്ണൂറ്റി മൂന്ന് പൈസയാണ് വര്‍ധിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക