ആലപ്പുഴ : സോളാര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ടയേഡ് ഡി വൈ എസ് പി കെ ഹരികൃഷ്ണനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം രാമപുരത്തെ റെയില്‍വെ ലെവല്‍ ക്രോസില്‍ പുലര്‍ച്ചെയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സോളാര്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ഹരികൃഷ്ണന്‍. ഹരിപ്പാട് സ്വദേശിയായ ഹരികൃഷ്ണന്‍ പെരുമ്ബാവൂര്‍ ഡിവൈഎസ്‌പി ആയിരിക്കെയാണ് സോളര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായത്. ട്രാക്കിന് സമീപം നിര്‍ത്തിയിട്ടിരുന്ന ഇദ്ദേഹത്തിന്റെ കാറില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടത്തി.

ഇദ്ദേഹം അടുത്തിടെ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇദ്ദേഹത്തിനെതിരെ വിജിലന്‍സ് കേസുകള്‍ നിലവിലുണ്ട്. വിജിലന്‍സ് ഏറ്റവും അധികം സ്വത്തു കണ്ടെത്തിയതു സോളര്‍ കേസ് അന്വേഷിച്ച കെ.ഹരികൃഷ്ണനിലായിരുന്നു. ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ് ഹരികൃഷ്ണന്‍. ഹരികൃഷ്ണനെ സസ്‌പെന്റും ചെയ്തിട്ടുണ്ട്. സോളാര്‍ തട്ടിപ്പു കേസില്‍ തെളിവുകള്‍ കൈക്കലാക്കുകയും അതു പിന്നീട് സമര്‍ഥമായി ഉപയോഗിക്കുകയും ചെയ്തയാളാണ എന്ന ആരോപണവും ഉയര്‍ന്നു.സരിത ഉണ്ടെന്നു പറഞ്ഞ തെളിവുകള്‍ ഒന്നൊഴിയാതെ ശേഖരിക്കാന്‍ ഏറ്റവുമധികം വ്യഗ്രത കാണിച്ചതും ഇദ്ദേഹം തന്നെ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരാതികളെ തുടര്‍ന്ന് ഹരികൃഷ്ണന്റെ ഹരിപ്പാടും കായംകുളത്തുമുള്ള വീടുകളിലും പെരുമ്ബാവൂരിലെ ഫ്‌ളാറ്റിലും റെയ്ഡ് നടത്തിയ വിജിലന്‍സ് സ്പെഷ്യല്‍സെല്‍ സംഘം വസ്തു ഇടപാടുകളുമായും വരവു ചെലവുമായും ബന്ധപ്പെട്ട നിരവധി രേഖകള്‍ പിടിച്ചെടുത്തിരുന്നു. തലശേരിയില്‍നിന്ന് എസ്‌ഐ: ബിജു ലൂക്കോസിന്റെ നേതൃത്വത്തില്‍ സരിത എസ്. നായരെ അറസ്റ്റ് ചെയ്യാന്‍ പുറപ്പെട്ട പൊലീസ് സംഘത്തെ മറികടന്ന് ഡിവൈ.എസ്‌പി: ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം തിരക്കിട്ട് സരിതയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക