മുംബൈ: ബോളിവുഡില്‍ ഫിറ്റ്നസ് കൊണ്ട് ആരാധകരെ ത്രസിപ്പിക്കുന്ന താരമാണ് ദിഷ പടാനി. അഭിനയ മികവിനൊപ്പം അമ്ബരപ്പിക്കുന്ന താരത്തിന്‍റെ വര്‍ക്കൗട്ട് വീഡിയോകള്‍ക്ക് പ്രേക്ഷകരേറെയാണ്. തിരക്കേറിയ ഷൂട്ടിങ് ഷെഡ്യൂളിനിടയിലും വ്യായാമം താരം ഒഴിവാക്കാറില്ല. വെയിറ്റ്‌ ട്രെയിനിങ്, ഏരിയല്‍ യോഗ റീലുകള്‍, ഹൈ – ഇന്‍റന്‍സിറ്റി ഇന്‍റര്‍വെല്‍ ട്രെയിനിംഗ് എന്നിങ്ങനെ ശ്രദ്ധേയമാണ് ദിഷയുടെ വീഡിയോകള്‍.

തായ്‌ക്വോണ്ടോ സ്റ്റണ്ടുമായി ദിഷ പടാനി: എന്നാല്‍ ഇതിനെല്ലാം പുറമെ തായ്‌ക്വോണ്ടോ സ്റ്റണ്ടുമായി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് നടി. തായ്‌ക്വോണ്ടോ സ്റ്റണ്ട് ചെയ്യുന്ന താരത്തിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം ദിഷ സ്വന്തം ഇന്‍സ്‌റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരുന്നു. എം എസ് ധോണി ബയോപിക്ക് ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ദിഷ പടാനിയുടെ സമൂഹ മാധ്യമത്തിലെ സമീപകാല വീഡിയോകളെല്ലാം വൈറലായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തന്‍റെ ഫിറ്റ്നസ് പ്രകടനങ്ങളും പരിശീലനങ്ങളും കൊണ്ട് നടി ആരാധകവൃന്ദത്തെ ദിനംപ്രതി വളര്‍ത്തുകയാണ്. ഫാഷന്‍ രംഗത്തും വര്‍ക്കൗട്ടിലും മാത്രമല്ല സ്‌റ്റണ്ട് വര്‍ക്കുകളിലും പൂര്‍ണത കൈവരിക്കാന്‍ താരം എത്രത്തോളം പരിശ്രമിക്കുന്നു എന്നതും ഇന്‍സ്‌റ്റഗ്രാമിലെ ദിഷയുടെ ഏറ്റവും പുതിയ വീഡിയോയിലൂടെ വ്യക്തമാണ്. കിക്കുകള്‍ കൊണ്ട് വ്യത്യസ്‌തമാണ് തായ്‌ക്വോണ്ടോ സ്റ്റണ്ട്. വ്യത്യസ്‌തമായ രീതിയിലുള്ള കിക്കുകള്‍ തായ്‌ക്വോണ്ടോ സ്റ്റണ്ടിലുണ്ട്. വിവിധ ഉയരങ്ങളില്‍ നിന്നുള്ള കിക്കുകള്‍, ജമ്ബ് കിക്കുകള്‍, സ്‌പിന്‍ കിക്കുകള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. വീഡിയോയില്‍ ചില ജോ – ഡ്രോപ്പിങ് നീക്കങ്ങളാണ് ദിഷ പരിശീലിക്കുന്നത്.

താരം വീഡിയോ ഇന്‍സ്‌റ്റഗ്രാമിലൂടെ പങ്കുവച്ച ഉടന്‍ തന്നെ അഭിനന്ദനങ്ങളുമായി ആരാധകര്‍ കമന്‍റ് ബോക്‌സില്‍ ഒഴുകിയെത്തി. ലക്ഷക്കണക്കിന് പ്രേക്ഷകര്‍ കണ്ട ആക്ഷന്‍ നായികയുടെ വീഡിയോ ഇതിനകം വൈറലാണ്. ദിഷയുടെ വര്‍ക്കൗട്ട് പരിശീലകനായ രാജേന്ദ്ര ധോല പകര്‍ത്തിയ താരത്തിന്‍റെ ഒരു വര്‍ക്കൗട്ട് വീഡിയോ അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക