വിവാഹ വേദിയില്‍ സിനിമ സ്‌റ്റൈലില്‍ എത്തുന്ന ഒരു പൂച്ചയുടെ ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. ടോയി കാറില്‍ ആള്‍കൂട്ടത്തിന് നടുവിലേക്ക് കാറോടിച്ച്‌ വിവാഹ മോതിരവുമായി എത്തുന്ന പൂച്ചക്കുട്ടിയെ അമ്ബരപ്പോടെയാണ് സോഷ്യല്‍മീഡിയ നോക്കിക്കാണുന്നത്.

പൂച്ചകുട്ടിയുടെ ഈ കൗതുക കാഴ്ച ഒരു കോടിയിലധികം ആളുകളാണ് ഇതിനോടകം കണ്ടത്. ആറ് ലക്ഷത്തിലധികം ആളുകള്‍ വീഡിയോയ്ക്ക് ലൈക്കടിച്ചിട്ടുണ്ട്.ഡോ. ആല്‍ഫിന്‍ എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. “ഞാന്‍ വരുന്നത് കണ്ട് എല്ലാവരും ചിരിച്ചു, ഞാന്‍ നന്നായി ചെയ്തു, എക്കാലത്തേയും മികച്ച റിങ് ബിയറർ” എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക