ലക്ഷങ്ങള്‍ വിലമതിക്കുന്ന എം ഡി എം എ മയക്കുമരുന്നുമായി യുവതി അടക്കം നാല് പേരെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. മേല്‍പറമ്ബ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബൂബകര്‍ (35), ഇയാളുടെ ഭാര്യ അമീന അസറ (23), കര്‍ണാടക കല്യാണ നഗറിലെ എ കെ വസീം (32), ബെംഗ്‌ളൂറു സ്വദേശി സൂരജ് (32) എന്നിവരെയാണ് സിഐ യു പി വിപിന്റെ നേതൃത്വത്തില്‍ ഉദുമ പള്ളത്ത് വെച്ച്‌ അറസ്റ്റ് ചെയ്തത്.

കാസര്‍കോട് നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേയ്ക്ക് വരികയായിരുന്ന കാര്‍ പരിശോധിച്ചപ്പോഴാണ് 150 ഗ്രാമിലേറെ എം ഡി എം എ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. മയക്കുമരുന്ന് ബെംഗ്‌ളൂറില്‍നിന്ന് കടത്തിക്കൊണ്ടുവരികയായിരുന്നുവെന്ന് പ്രതികള്‍ സമ്മതിച്ചതായും കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക