ഡല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്ന യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബിക്കിനിക്ക് സമാനമായ ഉള്‍വസ്ത്രവും മിനി സ്കര്‍ട്ടും ധരിച്ചാണ് ഇവരുടെ യാത്ര. മടിയില്‍ ബാഗുമായി മെട്രോയില്‍ ഇരിക്കുന്ന ഇവര്‍ അല്‍പസമയത്തിന് ശേഷം എഴുന്നേറ്റു പോകുന്നതും വീഡിയോയില്‍ കാണാം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി. ഇത് അനുവദിക്കാന്‍ പറ്റില്ലെന്നും പൊതുസ്ഥലങ്ങളില്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കാന്‍ അനുവദിക്കരുതെന്നും ആളുകള്‍ പ്രതികരിച്ചു.

എന്നാല്‍ പെണ്‍കുട്ടിയെ അനുകൂലിച്ചും ചിലര്‍ രംഗത്തെത്തി. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യരുതെന്നു വീഡിയോ പകര്‍ത്തിയത് അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നും ചിലര്‍ പ്രതികരിച്ചു. സഹയാത്രികരില്‍ ആരോ ഒരാളാണ് വീഡിയോ പകര്‍ത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോ ചര്‍ച്ചയായതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. യാത്രക്കാര്‍ എല്ലാ സാമൂഹിക മര്യാദകളും പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സഹയാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കരുതെന്നും ഡിഎംആര്‍സി പ്രസ്താവനയില്‍ പറയുന്നു.

തുടര്‍ന്ന് പ്രതികരണവുമായി വൈറല്‍ വീഡിയോയിലെ പെണ്‍കുട്ടിയും രംഗത്തെത്തി. റിഥം ചനാന എന്നാണ് അവരുടെ പേര്. വസ്ത്രം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നും ആളുകളുടെ ശ്രദ്ധ ലഭിക്കാനോ പ്രശസ്തയാകാനോ അല്ല ഇത് ചെയ്യുന്നതെന്നും അവര്‍ പ്രതികരിച്ചു. കുടുംബാംഗങ്ങളും അയല്‍ക്കാരുമൊന്നും തന്റെ വസ്ത്രധാരണ രീതിയെ പിന്തുണയ്ക്കുന്നില്ലെന്നും എല്ലാവരും എപ്പോഴും പരിഹസിക്കുമെന്നും റിഥം പറയുന്നു. എന്നാല്‍ ഇതൊന്നും താന്‍ കാര്യമാക്കാറില്ലെന്നും 19-കാരി കൂട്ടിച്ചേര്‍ത്തു.

‘ഇത്തരം വസ്ത്രങ്ങള്‍ ധരിച്ച്‌ ഞാന്‍ യാത്ര ചെയ്യാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു. ഇപ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. അതും രഹസ്യമായി എടുത്ത ഒരു വീഡിയോ. മെട്രോയുടെ ഉള്ളില്‍ വീഡിയോ എടുക്കാന്‍ പാടില്ലെന്ന നിയമം പോലും മെട്രോ അധികൃതര്‍ മറന്നുപോയിരിക്കുന്നു. അവര്‍ക്ക് എന്റെ വസ്ത്രത്തെ കുറിച്ചാണ് ആവലാതി’-റിഥം വ്യക്തമാക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക