കോഴിക്കോട് ട്രെയിന്‍ തീവയ്പു കേസിലെ പ്രതിയെന്നു സംശയിക്കുന്നയാളെ രണ്ടാഴ്ച മുന്‍പു തൃപ്പൂണിത്തുറ ഇരുമ്ബനം പ്രദേശത്തു കണ്ടതായുള്ള രഹസ്യവിവരത്തെ തുടര്‍ന്നു കേരള പൊലീസിന്റെ ആന്റി ടെററിസ്റ്റ് സ്ക്വാഡ് (എടിഎസ്) തെളിവെടുപ്പു തുടങ്ങി. പ്രതിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവന്നതോടെയാണ് ഇയാളോടു രൂപസാദൃശമുള്ളയാളെ ഇരുമ്ബനത്തു കണ്ടതായി വിവരം ലഭിച്ചത്.

ബ്രഹ്മപുരത്തെ മാലിന്യക്കൂമ്ബാരത്തിനു സ്വയം തീപിടിച്ചതാണെന്നും ആരോ തീകൊളുത്തിയതാണെന്നുമുള്ള വാദങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലാണ് കോഴിക്കോട് കേസിലെ പ്രതിയെന്നു സംശയിക്കുന്നയാളുടെ സാന്നിധ്യം ഇരുമ്ബനത്ത് കണ്ടെത്തിയത്. ഇതോടെ ബ്രഹ്മപുരം തീപിടിത്ത കേസിലും കൂടുതല്‍ അന്വേഷണത്തിനു വഴിയൊരുക്കിയിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക