രാജ്യത്ത് വിമാനത്തില്‍ നടക്കുന്ന അനിഷ്ട സംഭവങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. വിമാനത്തില്‍ യാത്രക്കാരിയുടെ ദേഹത്ത് സഹയാത്രികന്‍ മൂത്രമൊഴിച്ച സംഭവത്തിനു പിന്നാലെ മറ്റൊരു സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. മദ്യപിച്ച്‌ ലക്കുകെട്ട യാത്രക്കാരന്‍ ഇന്‍ഡിഗോ വിമാനത്തില്‍ ഛര്‍ദ്ദിക്കുകയും മലവിസര്‍ജനം നടത്തുകയും ചെയ്തതാണ് ഏറ്റവും അടുത്തതായി സംഭവിച്ചത്.ഗുവാഹത്തിയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ 6ഇ-762 വിമാനത്തിലാണ് സംഭവം.

കുടിച്ചു ലക്കുകെട്ട യാത്രക്കാരന്‍ ടോയ്‍ലറ്റിനു സമീപമാണ് മലമൂത്ര വിസര്‍ജനം നടത്തിയത്. മാര്‍ച്ച്‌ 26നാണ് സംഭവം നടന്നത്. സംഭവം സംയമനത്തോടെ കൈകാര്യം ചെയ്ത ജോലിക്കാരെ അഭിനന്ദിച്ചുകൊണ്ട് യാത്രക്കാരിലൊരാള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ക്രൂ ലീഡറായ ശ്വേതയാണ് വിമാനം വൃത്തിയാക്കാന്‍ മുന്‍കയ്യെടുത്തത്.ഒപ്പം ടീമിലെ മറ്റു സ്ത്രീ ജീവനക്കാരും സഹായിച്ചു. യാത്രക്കാരനെതിരെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് എന്തെങ്കിലും നടപടി സ്വീകരിച്ചോ എന്ന കാര്യം വ്യക്തമല്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തെ വിമാനത്തില്‍ യാത്രക്കാരിക്കുമേല്‍ സഹയാത്രികന്‍ മൂത്രമൊഴിച്ച കേസില്‍ എയര്‍ ഇന്ത്യക്ക് എയര്‍ ഇന്ത്യ എയര്‍ലൈന്‍സിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) മുപ്പത് ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു . സംഭവത്തില്‍ പൈലറ്റ്-ഇന്‍-കമാന്‍ഡിന്റെ ലൈസന്‍സ് 3 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. എയര്‍ ഇന്ത്യയുടെ ഡയറക്ടര്‍-ഇന്‍-ഫ്‌ലൈറ്റിനു 3 ലക്ഷം രൂപയും പിഴ ചുമത്തിയിട്ടുണ്ട്.

കേസിലെ പ്രതി ശങ്കര്‍ മിശ്രക്ക് എയര്‍ ഇന്ത്യ നാല് മാസത്തേക്ക് യാത്രാ വിലക്കേര്‍പ്പെടുത്തിയിരുന്നു. ശങ്കര്‍മിശ്രയെ നേരത്തേ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.നവംബര്‍ 26 ന് ന്യൂയോര്‍ക്കില്‍ നിന്നും ഡല്‍ഹിയിലേക്ക് പറന്ന വിമാനത്തിലാണ് സംഭവമുണ്ടായത്. മുംബൈയിലെ വ്യവസായിയായ ശങ്കര്‍ മിശ്രയെന്നയാള്‍ തന്റെ തൊട്ടുമുന്നിലിരുന്ന 70 കാരിയുടെ ദേഹത്തേക്ക് മദ്യലഹരിയില്‍ മൂത്രമൊഴിക്കുകയായിരുന്നു. ഇയാളെ പിന്നീട് ബംഗളൂരുവില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക